Posts

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍.

Image
  പരേതനായ പിതാവിന്റെ കടം വീട്ടണം; ആളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കി മക്കള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്  പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ' എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,' എന്നാണ് പരസ്യം. 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹ...

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; തല വേര്‍പെട്ടുJanuary 31, 2022

Image
  .  ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; തല വേര്‍പെട്ടു ദർശന (10) കോയമ്പത്തൂരിൽ അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. News Media Kannur Daily News 8 അസുഖം ബാധിച്ച ദർശനയെ അയൽക്കാരൻ വി. വിഘ്നേശിന്റെ ബൈക്കിൽ അമ്മ അന്നൂർ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.വിഘ്നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദർശനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. അസുഖമുള്ളതിനാൽ കാറ്റു തട്ടാതിരിക്കാൻ ഷാൾ കഴുത്തിൽ മുറുക്കി ചുറ്റിയിരുന്നു. റോഡിൽ തെറിച്ചു വീണ ദർശന തല കഴുത്തിൽനിന്നു വേർപെട്ടാണു മരിച്ചത്

"മിഡിയ വൺ" സംപ്രേഷണം നിർത്തി

Image
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി. നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ  മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്  2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേക്ഷണം തടഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.

ഇരുപതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ;

Image
  ആത്മഹത്യ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ. ( ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000) പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാൻ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്. ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞുപോയതിനാൽ സര്‍വകലാശാലയെ സമീപിക്കണമെന്ന...

ᴄᴏᴠɪᴅ-19 ʙʀᴇᴀᴋɪɴɢ

Image
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,54,595 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്...

മലയാളി യുവാവ് ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് മരിച്ചു.

Image
 ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദിയിൽ താമസസ്ഥലത്ത് മരിച്ചു. ᴅᴀɪʟy ɴᴇᴡꜱ 8               റിയാദ് : ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ (Saudi Arabia) ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാക...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം.

Image
   relief.kerala.gov.in ലോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അതത് വില്ലേജ് - താലൂക്ക് ഓഫീസുകളിൽ ലഭിക്കും.