Posts

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

Image
പാലക്കാട് ജില്ലയിൽ ഇന്ന് ( ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് ഫോർവേഡ് വ്യാജമാണ്. ഇങ്ങനെ വ്യാജമായി ജില്ലാ കളക്ടറുടെ പേരിൽ മെസ്സേജുകൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.    പാലക്കാട് ജില്ലയിൽ ഇന്ന്മ ഞ്ഞ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും മറ്റ് നിർദ്ദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. താലൂക്കുകളിൽ അപകടകരമായ സ്ഥിതി ഒന്നും തന്നെ ഇല്ലെന്ന് തഹസിൽദാർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാടൻ വാർത്തകൾക്കായി താഴെ ലിങ്ക് ക്ലിക് ചെയ്യൂ   https://chat.whatsapp.com/KEj3b0zTO7A664C8JBLEdl ഈ സാഹചര്യത്തിൽ അവധി കൊടുത്താൽ കുട്ടികൾ പുഴകളിലും തടയണകളിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം.  അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകൾ വഴി നൽകുന്നതാണ്. ദയവുചെയ്ത് വാട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കാതിരിക്കുക.

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Image
കുളച്ചൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി, പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചൽ യുദ്ധസ്മാരകത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുളച്ചൽ വിജയ യോദ്ധാവിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. കുളച്ചൽ യുദ്ധത്തിൽ പങ്കെടുത്ത് ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച് ഒരു വിജയ യോദ്ധാവിൻ്റെ പ്രതിമ നിർമ്മിച്ചതിൽ സൈനിക കേന്ദ്രത്തെ ഗവർണർ അഭിനന്ദിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡച്ചുകാർ കേരളത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്രോതസ്സുകൾ കൈവശം വയ്ക്കുകയും കുരുമുളക്, കറുവപ്പട്ട വ്യാപാരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുകയും ചെയ്തു. മറുവശത്ത് 24 വയസ്സുള്ള തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ്മ, പ്രഭുക്കന്മാരുടെ ഉയർന്നുവരുന്ന ശക്തിയെ തകർത്ത് തന്റെ രാജ്യം മുഴുവൻ മലബാർ മേഖലയിലേക്കും വ്യാപിപ്പിക്കാൻ നോക്കുകയായിരുന്നു. ഡച്ച് നാവിക സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിലൂടെ 1740 നവംബർ 26 ന് കുളച്ചൽ ഉപരോധത്തിന് തുടക്കമായി. തുടർന്നുള്ള സംഭവ പരമ്പരയിൽ, ഡച്ചുകാർ കുളച്ചലിന് ചുറ്റുമുള്ള തിരുവിതാംകൂർ തീരത്ത് സമ്പൂർണ ഉപരോധം ഏർപ്പെടുത്തുകയും കുളച്ചെലിലും സമീപപ്രദേശങ്ങളിലും ഉള്ള ഗ്രാമങ്ങൾ കൊ

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.

Image
  വേങ്ങത്തടത്തിൽ ജോബിൻ  (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും ഒപ്പം ഇയാൾ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്നുള്ള കൊലപാതകമെന്നുമാണ് സംശയം. സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരനെയും പൊലീസ് പിന്നീട് പിടികൂടി. അതേസമയം ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൾ സലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെ വീട്ടുടമസ്ഥനാണ് മൃതദേഹം കാണുന്നത്. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കുമ്പോൾ അബ്ദുൾ സലാം കസേരയിൽ മരിച്ച നിലയിലായിരുന്നു. രക്തം ഛർദ്ദിച്ചിരുന്നു. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു;

Image
പത്തനംതിട്ട: പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പോലീസ് അറിയിച്ചു.

"താനൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി"

Image
     താനുർ: താനൂർ  വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി, ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16)യെയാണ്വീ ട്ടീനകത്ത് തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടിയാണ് . താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. ഖബറടക്കം നാളെ നടക്കും. മാതാവ്: ആയിഷ ബീവി

എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും

Image
  June 23, 2023 കണ്ണൂർ : ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. 10 ശതമാനം രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്. കരൾ : കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശം : അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും. വൃക്കകൾ : അ

നടന്‍ പൂജപ്പുര രവി അന്തരിച്ചു

Image
  മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി.