പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "



പാലക്കാട് ജില്ലയിൽ ഇന്ന് ( ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് ഫോർവേഡ് വ്യാജമാണ്. ഇങ്ങനെ വ്യാജമായി ജില്ലാ കളക്ടറുടെ പേരിൽ മെസ്സേജുകൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

 

 പാലക്കാട് ജില്ലയിൽ ഇന്ന്മ ഞ്ഞ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും മറ്റ് നിർദ്ദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. താലൂക്കുകളിൽ അപകടകരമായ സ്ഥിതി ഒന്നും തന്നെ ഇല്ലെന്ന് തഹസിൽദാർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാലക്കാടൻ വാർത്തകൾക്കായി താഴെ ലിങ്ക് ക്ലിക് ചെയ്യൂ 

 https://chat.whatsapp.com/KEj3b0zTO7A664C8JBLEdl

ഈ സാഹചര്യത്തിൽ അവധി കൊടുത്താൽ കുട്ടികൾ പുഴകളിലും തടയണകളിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം.


 അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകൾ വഴി നൽകുന്നതാണ്. ദയവുചെയ്ത് വാട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കാതിരിക്കുക.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.