"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''



 29.05.2023


ആലപ്പുഴ:

വേമ്പനാട്ട് കായലിൽ ഹൗസ്   ബോട്ട് മുങ്ങി. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.




അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു.



 കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.


ലോണോടുകൂടി വീടുകൾ

🏚️🏚️🏚️🏚️🏚️🏚️


നിങ്ങളുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ കെട്ടിടങ്ങളുടെ പ്ലാൻ, നിർമ്മാണം എന്നിവ ചെയ്തു കൊടുക്കുന്നു.


കാലങ്ങളായി വില്പന നടത്താത്ത സ്ഥലം ആവാസ് ഹോംസിന്റെ വില്ല പ്രൊജക്റ്റ് വഴി വില്പന നടത്തുവാൻ സാധിക്കുന്നു.


കയ്യിൽ സാലറി വാങ്ങിക്കുന്ന ഏതൊരാൾക്കും ലോൺ സൗകര്യം ലഭ്യമാണ് (നിങ്ങളുടെ എലിജിബിലിറ്റി അനുസരിച്ച് )

കൂടുതൽ വിവരങ്ങൾക്ക്

AVAS HOME (BRC GROUP)

Only watsapp Contact...............

wa.me/+919497772530


Advt..

Plz contact admin

Daily News 8

https://wa.me/message/QJ6IWADQHLFOF1

https://chat.whatsapp.com/GjR85CKIUam2NpG7rTMbn8

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.