സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*

            കൊല്ലം സര്‍ക്കാരിന്റെ സംരക്ഷണ തണല്‍ വിവാഹജീവിതം വരെയെത്തിയ നിറവിലാണ് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍. അമ്മുവും ആതിരയും ഗോപികയും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എം. നൗഷാദ് എം. എല്‍. എ, സിറ്റി പൊലിസ് കമ്മിണര്‍ ടി. നാരായണന്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ. 



കുട്ടികളായിരിക്കെ സംരക്ഷണകേന്ദ്രത്തിലായ മൂവരും 18 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് എത്തിയത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം എല്ലാവരും വിവിധ ജോലികളിലുമാണ്.



അമ്മുവിനെ കല്ലുവാതുക്കല്‍ പാമ്പുറം കൃഷ്ണാലയത്തില്‍ അജി കൃഷ്ണയും ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിനും ഗോപികയെ കുറുമണ്ണ് കുളത്തൂര്‍ തെക്കേതില്‍ ചിത്തരേഷുമാണ് വിവാഹം കഴിച്ചത്. ഓരോ കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വീതം വനിതാ ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നല്‍കിയിട്ടുണ്ട്.

വ്യക്തികളും സന്നദ്ധ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഉപഹാരങ്ങള്‍ സമ്മാനിച്ചു.



അഞ്ചാലുംമൂട് ലേക്ക് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വധൂവരന്മാരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിവാഹം.


വനിതാ ശിശുവികസന ഓഫീസര്‍ പി. ബിജി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, ഐ. സി. ഡി. എസ്. ജില്ലാ പ്രോhജക്ട് ഓഫീസര്‍ ടിജു റെയ്ച്ചല്‍ തോമസ്, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ടി.ജെ. മേരിക്കുട്ടി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.