ചരക്കുസേവന നികുതിദായകർക്ക് ഇനി റേറ്റിംഗ് സ്‌കോർ കാർഡ്

 



സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്ക് റേറ്റിംഗ് സ്‌കോർ കാർഡ് നൽകുന്നു. ജി.എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 1.5 കോടി രൂപയിൽ അധികം വാർഷിക വിറ്റു വരവുള്ള വ്യാപാരികൾക്കാണ് ടാക്സ് പെയർ കാർഡ് എന്ന പേരിൽ റേറ്റിംഗ് സ്‌കോർ നൽകുന്നത്. റിട്ടേൺ സമർപ്പിക്കുന്നതിലും, നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കിയാണ് റേറ്റിംഗ് സ്‌കോർ തയ്യാറാക്കുന്നത്.  വ്യാപാരികൾ റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നതും സമർപ്പിക്കുന്ന റിട്ടേണുകളിലെ കൃത്യതയും ടാക്സ് പേയർ കാർഡ് വഴി പൊതുജനങ്ങൾക്ക് അറിയാനാകും.

      മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി പൊതുജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നെന്ന് ഇത് വഴി ഉറപ്പിക്കാനാകും.  അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനും കഴിയും.  

മികച്ച റേറ്റിങ് നികുതിദായകർക്ക് വേഗത്തിലും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.   ബി-ടു -ബി ഇടപാടുകൾക്ക് മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തെരഞ്ഞടുത്താൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാൻ സഹായകരമാകും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ൽ റേറ്റിങ് കാർഡ് വിവരങ്ങൾ ലഭ്യമാകും.

#Daily news8

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.