Posts

Showing posts from April, 2022

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പൊലീസ്

Image
 പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്. (speed limits of vehicles ) നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക

സി കെ.എൻ.എസ്.ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് കുട്ടികൾ,സ്നേഹക്കൂട്ടായ്മ " എന്ന പരിപാടി സംഘടിപ്പിച്ചു.

Image
 പിലിക്കോട്: സി കെ.എൻ.എസ്.ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് കുട്ടികൾ സ്നേഹത്തിൻ്റെയും ആർദ്രതയുടെയും ഹരിതകാന്തി പടർത്തുന്ന "സ്നേഹക്കൂട്ടായ്മ " എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന കാരയപ്പം, ഉണ്ണിയപ്പം ഇലയട, ഉണ്ട നിറച്ചത്, പഴംപൊരി, പഴം നിറച്ചത് , അരിയുണ്ട, വത്സൻ തുടങ്ങി ഒട്ടേറെ പലഹാരങ്ങളും ഗോതമ്പ് പായസവും ഉണ്ടായിരുന്നു. അധ്യാപകരെ ഔഷധസസ്യങ്ങൾ നല്കി കുട്ടികൾ ആദരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ കുട്ടികൾ ചൊല്ലി. മരത്തിന് സ്തുതി പാടി ക്കൊണ്ടുള്ള സ്വാഗതച്ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് പ്രവീണ ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഹാരിദാസൻ മാസ്റ്റർ, പി .ടി.എ.പ്രസിഡൻറ് ടി.ടി.ബാലചന്ദ്രൻ ,അധ്യാപകരായ സത്യനാഥൻ, രമേശ്, സതീശൻ, ഷൈലജ, നന്ദകുമാരൻ, സീഡ് കോ ഓർഡിനേറ്റർ എം.തുളസി എന്നിവർ സംസാരിച്ചു. സീഡ് അംഗം പി.എസ്.അഭിരാമി നന്ദി പറഞ്ഞു.