സി കെ.എൻ.എസ്.ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് കുട്ടികൾ,സ്നേഹക്കൂട്ടായ്മ " എന്ന പരിപാടി സംഘടിപ്പിച്ചു.


 പിലിക്കോട്: സി കെ.എൻ.എസ്.ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് കുട്ടികൾ സ്നേഹത്തിൻ്റെയും ആർദ്രതയുടെയും ഹരിതകാന്തി പടർത്തുന്ന "സ്നേഹക്കൂട്ടായ്മ " എന്ന പരിപാടി സംഘടിപ്പിച്ചു.



കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന കാരയപ്പം, ഉണ്ണിയപ്പം ഇലയട, ഉണ്ട നിറച്ചത്, പഴംപൊരി, പഴം നിറച്ചത് , അരിയുണ്ട, വത്സൻ തുടങ്ങി ഒട്ടേറെ പലഹാരങ്ങളും ഗോതമ്പ് പായസവും ഉണ്ടായിരുന്നു.



അധ്യാപകരെ ഔഷധസസ്യങ്ങൾ നല്കി കുട്ടികൾ ആദരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ കുട്ടികൾ ചൊല്ലി. മരത്തിന് സ്തുതി പാടി ക്കൊണ്ടുള്ള സ്വാഗതച്ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് പ്രവീണ ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഹാരിദാസൻ മാസ്റ്റർ, പി .ടി.എ.പ്രസിഡൻറ് ടി.ടി.ബാലചന്ദ്രൻ ,അധ്യാപകരായ സത്യനാഥൻ, രമേശ്, സതീശൻ, ഷൈലജ, നന്ദകുമാരൻ, സീഡ് കോ ഓർഡിനേറ്റർ എം.തുളസി എന്നിവർ സംസാരിച്ചു. സീഡ് അംഗം പി.എസ്.അഭിരാമി നന്ദി പറഞ്ഞു.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.