"കലാമിന്റേയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചോ നോകാം. "

 


News Media Kerala

പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചതായാണ് പ്രധാനമായും പ്രചരിക്കുന്നത്. അതോടൊപ്പം, പത്താം ക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രേരണ എന്ന എൻ.ജി.ഒ. ഉപരിപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്ന സന്ദേശവും വൈറലായിട്ടുണ്ട്. ഈ പ്രചാരണങ്ങളിലെ വാസ്തവം എന്തെന്ന് പരിശോധിക്കുന്നു.

*𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽
ᗪᗩIᒪY ᑎEᗯS 8
+91 80752 42353(watsp only)
https://chat.whatsapp.com/KKpczxF8vcLK5ocOqip9WK


75% മാർക്കോടെ പത്താം ക്ലാസും, 85% മാർക്കോടെ 12-ാം ക്ലാസും വിജയിച്ച വിദ്യാർത്ഥികൾക്കാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും പേരിലുള്ള സ്‌കോളർഷിപ്പ് ലഭിക്കുകയെന്നാണ് സന്ദേശത്തിലെ അവകാശവാദം. ഇതിനുള്ള അപേക്ഷ മുൻസിപ്പൽ ഓഫീസുകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. WP (MD) NO.20559 / 2015 എന്നൊരു ഹൈക്കോടതി ഉത്തരവിന്റെ നമ്പരും ഇതോടൊപ്പം നൽകിയതായി കാണാം.

കടപ്പാട്: വാട്‌സാപ്പ്

10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി സ്‌കോളർഷിപ്പുകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ രാജ്യത്ത് നിരവധി സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. ഇതിൽ സർക്കാർ തലത്തിലുള്ളത് കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽനിന്ന് സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ളതാണ് ഈ സ്‌കോളർഷിപ്പ്. 

https://www.scholarship.minoritywelfare.kerala.gov.in/shared_area/dmw/notification/APJAK_9934_apj%20notification.pdf

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സ്‌കോളർഷിപ്പ് പ്ലാറ്റഫോമായ ബഡ്ഡി ഫോർ സ്റ്റഡി ഇന്ത്യ ഫൗണ്ടേഷൻ, ഡോ. കലാമിന്റെ പേരിൽ ഒരു സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 55 ശതമാനത്തിന് മുകളിൽ മാർക്ക് നേടി എഞ്ചിനീയറിംഗ്- മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണിത്. 

https://www.buddy4study.com/page/dr-abdul-kalam-scholarship-for-medical-engineering-aspirants

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയുടെ പേരിലിലുള്ള സ്‌കോളർഷിപ്പിനെ കുറിച്ചാണ് പിന്നീട് പരിശോധിച്ചത്. അന്വേഷണത്തിൽ, 'അടൽ ബിഹാരി വാജ്‌പേയി ജനറൽ സ്‌കോളർഷിപ്പ് സ്‌കീം' എന്നൊരു സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നൽകിവരുന്നതായി കണ്ടെത്തി. കേന്ദ്ര വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ സർവകലാശാലകളിൽ ബിരുദ- പിഎച്ച്.ഡി. പഠനങ്ങൾക്കായി എത്തുന്ന വിദ്യാർത്ഥികൾക്കാണിത് ലഭിക്കുക. 

https://www.eoiriyadh.gov.in/page/atal-bihari-vaipayee-general-scholarship-scheme/

സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട സന്ദേശത്തിൽ ഹൈക്കോടതിയുടെ കേസ് നമ്പർ നൽകിയതും സംശയം ഉളവാക്കി. പരിശോധനയിൽ, 2015-ൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു റിട്ട് പെറ്റീഷനുമായി ബന്ധപെട്ടതാണ് ഈ കേസ് നമ്പറെന്ന് കണ്ടെത്തി. തമിഴ്‌നാട് തിരുച്ചി ശെൻബഗ വിനയാകർ ക്ഷേത്രത്തിലെ 'ഗ്രാമിയ അടൽ പാടൽ വിഴ' എന്ന പരിപാടി തടഞ്ഞുകൊണ്ടുള്ള തമിഴ്‌നാട് പോലീസിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ റിട്ട് സമർപ്പിച്ചിരുന്നത്. 

https://vdocuments.mx/gramiya-adal-padal-vizha-judgment-by-madras-high-court.html?page=1 

https://www.latestlaws.com/adr/latest-news/now-high-court-prescribes-dress-code-read-judgment

ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസ്സായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എന്ന എൻ.ജി.ഒ. തുടർപഠനത്തിനായി സ്‌കോളർഷിപ്പ് നല്കുന്നുണ്ടോയെന്നാണ് പിന്നീട് പരിശോധിച്ചത്. പ്രചരിക്കുന്ന സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചെന്നെത്തുന്നത്, ഇൻഫോസിസ് ഫൗണ്ടേഷന്റെ ഹോം പേജിലേക്കാണ്. എന്നാൽ ഈ പേജിൽ ഇങ്ങനൊരു സ്‌കോളർഷിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. പ്രസ്തുത സന്ദേശത്തിനോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ നമ്പറുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.


കടപ്പാട് : മാത്രഭൂമി

https://chat.whatsapp.com/GjR85CKIUam2NpG7rTMbn8



https://www.infosys.com/infosys-foundation/ 


സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള സ്‌കോളർഷിപ്പുകൾ നൽകുന്ന ഒരു എൻ.ജി.ഒയാണ് പ്രേരണ. കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായാണ് ഇവർ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ 2010-ൽ സ്‌കോളർഷിപ്പ് നൽകിയിരുന്നു. പ്രചാരണത്തിൽ പറയുന്നത് പോലെ, പത്താം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കായിരുന്നു ഈ സ്‌കോളർഷിപ്പ്. ഇൻഫോസിസ് ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗപെടുത്തിയായിരുന്നു ഇത് നൽകിയത്. എന്നാൽ ഈ സ്‌കോളർഷിപ്പ് ഇപ്പോൾ നിലവിലില്ല. മുൻവർഷങ്ങളിൽ പ്രേരണക്ക് ഇൻഫോസിസ് ഫൗണ്ടേഷനിൽനിന്നു സംഭാവന ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴില്ല.

https://www.preranango.org/

https://gec.karnataka.gov.in/gechassan/public/38/infosys-scholarship/en#:~:text=Infosys%20Scholarship%20%E2%80%93%20Prerana%20NGO&text=This%20scholarship%20is%20available%20to,test%20conducted%20by%20the%20NGO.

വാസ്തവം

10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിക്കൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു എന്ന പ്രചാരണം വ്യാജമാണ്. അതുപോലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രേരണ എൻ.ജി.ഒ. ഉപരിപഠന സഹായം നൽകുന്നു എന്ന പ്രചാരണവും വ്യാജമാണ്.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.