സുബൈദയ്ക്ക് ഇനി സ്വന്തംവീട്ടില്‍ സുരക്ഷിതമായി ഉറങ്ങാം; താക്കോല്‍ കൈമാറി.



ഏലംകുളം (മലപ്പുറം):

ഭിന്നശേഷിക്കാരിയായ നീരാനി സുബൈദയ്ക്കിനി സുരക്ഷിതമായി സ്വന്തം വീട്ടില്‍ കഴിയാം. ടീം സബര്‍മതിയെന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനകീയമായൊരുക്കിയ വീടിന്റെ താക്കോല്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം സുബൈദയ്ക്ക് കൈമാറി.

ഏലംകുളം 12-ാം വാര്‍ഡ് പട്ടര്‍ക്കടവ് കോളനിയിലാണ് 450 ചതുരശ്ര അടിയില്‍ പുതിയ വീടൊരുക്കിയത്. പഞ്ചായത്ത് അനുവദിച്ച മൂന്ന് സെന്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറിച്ച കൂരയിലാണ് രോഗിയായ മാതാവ് പാത്തുമ്മക്കുട്ടിയും സുബൈദയും കഴിഞ്ഞിരുന്നത്. പാത്തുമ്മക്കുട്ടി മരിച്ചതോടെ തനിച്ചായ സുബൈദ ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

ഇവരുടെ അവസ്ഥയറിഞ്ഞ ടീം സബര്‍മതി കൂട്ടായ്മ ഒരുവര്‍ഷം മുന്‍പ് വീടുനിര്‍മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ടീം സബര്‍മതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മൂന്നാമത്തെ വീടാണിത്.

തക്കോല്‍ദാനച്ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. കേശവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍, ടീം സബര്‍മതി ചെയര്‍മാന്‍ മണികണ്ഠന്‍ കടന്നമംഗലം, വാര്‍ഡംഗം ശ്രീനിവാസന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.