'ലക്ഷദ്വീപിൽ ഉൾപ്പെട്ട അമിനി ദ്വീപ്,ഹൈദർ പള്ളിക് സമീപത്തുള്ള കിണർ വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം ക്രമതീതമായ അളവിൽ കണ്ടെത്തി.'

 



ലക്ഷദ്വീപ് :

അമിനി ദ്വീപിലെ, ഹൈദർ പള്ളിക് സമീപമുള്ള വീട്ടുകളിലെ കിണർ വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം ക്രമതീതമായ അളവിൽ കണ്ടെത്തി.


ഇവിടെ കാലങ്ങളായി സൂക്ഷിച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന്റെ ഡീസൽ ടിന്നുകളിലെ ചോർച്ചയാണ് സമീപത്തെ ജലാശയങ്ങൾ മലിനമാകാൻ കാരണമെന്ന് പ്രദേശവാസികൾ വാദിക്കുന്നു.

 

ജനവാസമുള്ള ഈ സ്ഥലത്തുനിന്നും വൈദ്യുതി വകുപ്പിന്റെ ഡീസൽ സൂക്ഷിപ് കേന്ദ്രം മാറ്റി ജനവസമില്ലാത്ത മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ ഇതിനു പരിഹാരം കാണാൻ കഴയുമെന്നിരിക്കെ അതിനു ബദ്ധപ്പെട്ടവർ മുതിരുന്നില്ല.



 ഓയിൽ ചോർച്ച കാരണം അടുത്തുള്ള പള്ളിയുടെ കുളങ്ങളിലും കിണറുകളിലും ഓയിൽ മാലിന്യങ്ങൾ ഇറങ്ങി ഓയിൽ കലർന്ന വെള്ളമാണ് ഉഭയോഗിക്കേണ്ടി വരുന്നത്, സമീപ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിലും ഇക്കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.


റിപ്പോർട്ടുകൾ പ്രകാരം, 100 മില്ലി വെള്ളത്തിൽ 180 MPN-ൽ കൂടുതൽ ബാക്ടീരിയകളുടെ അളവ് കണ്ടെത്തി.ഇത് കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ നല്ലതല്ല.


നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല.ഇതിന് സമീപത്തായി സ്‌കൂളും പള്ളികളും നിരവധി കുടുംബങ്ങളും താമസിക്കുന്നതിനാൽ പ്രദേശവാസികൾ ഈ സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ്.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.