കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു

 പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു


പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം.

അടിപിടിക്കിടെ തലക്കടിയേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു  അബ്ബാസ് താമസം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.


Comments

Popular posts from this blog

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*