കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു,

 മദ്യലഹരിയില്‍ തര്‍ക്കം: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റു ഒരാള്‍ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം.

ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.