മാർച്ച് മാസത്തെ പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം




         തിരുവനന്തപുരം | 2022 മാര്‍ച്ച്‌ മാസം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ മാസം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ മാറ്റം വരുത്തി.

2022 മാര്‍ച്ച്‌ 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാര്‍ച്ച്‌ 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 12 ലേക്കും മാര്‍ച്ച്‌ 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാറ്റി.

𝙳𝙰𝙸𝙻𝚈 𝙽𝙴𝚆𝚂-8

മാര്‍ച്ച്‌ 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച്‌ 23 ലേക്കും മാര്‍ച്ച്‌ 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാര്‍ച്ച്‌ 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച്‌ 24 ലേക്കും മാര്‍ച്ച്‌ 14 ലെ എച്ച്‌.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാറ്റിയിട്ടുണ്ട്.

മാര്‍ച്ച്‌ 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച്‌ 13 ലേക്കും മാര്‍ച്ച്‌ 19 ലെ എച്ച്‌.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 22 ലെ കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാര്‍ച്ച്‌ 26 ലേക്കും മാറ്റിവച്ചതായി പി എസ് സി അറിയിച്ചു.

വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.