ബഹ്‍റയ്‍നില്‍ നിന്നും വരുന്നതിന് ഇടയിൽ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി.

 

അബ്ദുൽ ഹമീദ് 


        കണ്ണൂർ:നാറാത്ത്, പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്.


ശനിയാഴ്ച ബഹ്‍റയ്‍നില്‍ നിന്ന് കരിപ്പൂരില്‍ വിമാനം ഇറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിലാണ് വന്നിരുന്നത്. എന്നാല്‍ വീട്ടിൽ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. റെയില്‍വേ പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്ന് മനസ്സിലായി. ഇതിനിടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു.


പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കും. അബ്ദുല്‍ ഹമീദ് പെരുമാച്ചേരി കൊട്ടപ്പൊയിലിലാണ് വിവാഹം കഴിച്ചത്.

ഭാര്യ റാബിയ്യ, മക്കൾ: റസൽ, റയ, സബ, സൈബ.




Comments

Popular posts from this blog

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*