വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു.

 

റസിൻ ഷാ (3) 



പരപ്പനങ്ങാടി (മലപ്പുറം): ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ആണ് മരിച്ചത്​.


ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻ ഷാ ഇന്ന് പുലർച്ചെയാണ് മരിച്ചത്​.


ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി എന്ന വ്യാജ പ്രചാരണം നിയമ നടപടി സ്വീകരിക്കും. "

കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.