പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കുളിൻ്റെ ആഭിമുഖ്യത്തിൽ മികവുത്സവം സംഘടിപ്പിച്ചു.

 

മികവുത്സവം 


കാസർകോഡ് 

കാലിക്കടവ്: പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കുളിൻ്റെ ആഭിമുഖ്യത്തിൽ മികവുത്സവം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ കലാ - കായിക രംഗങ്ങളിൽ മികവു പുലർത്തിയവർ, സ്കൗട്ട് ആൻറ് ഗൈഡ് രാജ്യപുരസ്കാർ നേടിയവർ, എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ചവർ തുടങ്ങി അമ്പതോളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ചെറുവത്തൂർ എ. ഇ.ഒ.സനൽഷാ കെ.ജി. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് പി. സുധാകരൻ, എസ്.എം.സി. ചെയർമാൻ പി.ടി ബാലചന്ദ്രൻ , മദർ പി.ടി.എ. പ്രസിഡൻ്റ് പി.രേഷ്ണ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി.മുകുന്ദൻ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക എം. രേഷ്മ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*