"പുതിയ മാപ്പും ഗെയിം ഇവന്റുകളും; ക്രാഫ്റ്റണ്‍ ബിജിഎംഐ 2.5 ഇന്ത്യയില്‍ തിരിച്ചെത്തി ".

 


ക്രാഫ്റ്റണ്‍ന്റെ ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ബിജിഎംഐ 2.5 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഈ ജനപ്രിയ ഗെയിമിന് മൂന്ന് മാസത്തേക്കാണ് നിരോധനം നീങ്ങിക്കിട്ടിയത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ബിജിഎംഐ.

*𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽
*ᗪᗩIᒪY ᑎEᗯS 8*
+91 80752 42353(watsp only)
https://chat.whatsapp.com/KKpczxF8vcLK5ocOqip9WK


അപ്‌ഡേറ്റ് ചെയ്ത ഈ പുതിയ പതിപ്പില്‍ ഒരു പുതിയ മാപ്പും പുതിയ ഇന്‍-ഗെയിം ഇവന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നാല് റിവാര്‍ഡുകളും സൗജന്യമായി സ്‌കിനുകളും തിരിച്ചുവരവിന്റെ ഭാഗമായി ഗെയിമര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കി. 18 വയസിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ നേരം മാത്രമേ ഒരു ദിവസം ഗെയിം കളിക്കാനാവൂ. 18-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ നേരമാണ് സമയപരിധി.

'നുസ' എന്ന പേരില്‍ പുതിയ മാപ്പ് ആണ് ബിജിഎംഐ 2.5 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു റിസോര്‍ട്ട് ദ്വീപ് ആണിത്. എട്ട് മിനിറ്റ് നേരമാണ് ഇതിലെ ഗെയിമിങ് സമയദൈര്‍ഘ്യം. സിപ്പ്‌ലൈനുകള്‍, എലവേറ്ററുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ റീക്കാള്‍ ഫീച്ചര്‍, പുതിയ ആയുധങ്ങള്‍, പുതിയ വാഹനങ്ങള്‍ എന്നിവയും ഇതിലുണ്ട്. നേരത്തെ ഉണ്ടായിരുന്ന ലിവിക്, മിറാമര്‍ മാപ്പുകളിലും നിരവധി മാറ്റങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അണ്ടര്‍വേള്‍ഡ് അന്‍ലീഷ്ഡ്, റേസ് റ്റു ദി ടോപ്പ് ഇന്‍ ബാറ്റില്‍ഗ്രൗണ്ട്‌സ്, ഹോട്ട് ഡ്രോപ്പ് ഇന്റ റ്റു ദി ബാറ്റില്‍ ഗ്രൗണ്ട്‌സ്, ഗെയിം പ്ലേ ഗ്ലോറി ഉള്‍പ്പടെയുള്ള ഇന്‍ ഗെയിം ഇവന്റുകളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.