പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

 


പത്തനംതിട്ട:

റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.





Comments

Popular posts from this blog

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*