മൈസൂരുവിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു.

 


മൈസൂരു:

മൈസൂരുവിലെ ടി നരസിപുരയില്‍ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍പെട്ടവരാണെന്നാണ്‌ വിവരം. ബെല്ലാരി സ്വദേശികളാണ് മരിച്ചവരെല്ലാം.

ഇവര്‍ മൈസൂരുവിലേക്ക് വരുംവഴിയാണ് അപകടം. കൊല്ലഗല്‍ -ടി നരസിപുര്‍ റോഡിലെ കുറുബുരുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.