ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു



പാലക്കാട്:

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരിച്ചത്. വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയിൽ ചികിത്സിച്ചിരുന്നു. തുടർന്ന് രാത്രിയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കുഞ്ഞിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.



Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.