നഴ്‌സറി വിട്ട് മടങ്ങുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം.



കോട്ടയം:

കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്.

വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.