ഹജ്ജ്: ആദ്യ മലയാളി സംഘത്തിന് കെ.എം.സി.സി. സ്വീകരണം നല്‍കി



 മക്ക:

ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ ആദ്യ സംഘത്തിന് മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു.

രാവിലെ അഞ്ചു മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ 145 അംഗ ആദ്യ മലയാളി സംഘം രാവിലെ എട്ട് മണിയോടെയാണ് താമസ സ്ഥലമായ മക്കയിലെ അസീസിയയിലെ എട്ടാം നമ്പര്‍ ബ്രാഞ്ച് ഹജ്ജ് ഓഫീസിലെ 260-ാം നമ്പര്‍ കെട്ടിടത്തില്‍ എത്തിയത്.

ഉച്ചയോടെ 325-ാം നമ്പര്‍ കെട്ടിടത്തിലെത്തിയ മറ്റൊരു മലയാളി സംഘത്തിനും കെ.എം.സി.സി. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്ത് സ്വീകരിച്ചു.

മക്ക കെ.എം.സി.സി. ഹജ്ജ് സെല്‍ ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം, ട്രഷറര്‍ നാസര്‍ കിന്‍സാറ, കെ.എം.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മലയില്‍, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഇസ്സുദ്ധീന്‍, ഹാരിസ് പെരുവള്ളൂര്‍, എം.സി. നാസര്‍, സിദ്ധിക്ക് റാണ, സമീര്‍ ബദര്‍, സക്കീര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് മൗലവി, ഷാഹിദ് പരേടത്ത്, വനിതാ കെ.എം.സി.സി. നേതാകളായ സുലൈഖ അബ്ദുന്നാസര്‍, സല്‍മ സുലൈമാന്‍, സൈഫുന്നീസ മജീദ്, സറീന ആസിഫ്, മുബശ്ശിറ ഫൈസല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.