Posts

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു.

Image
  ന്യൂഡല്‍ഹി : റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി... നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. 200-ല്‍ അധികം യാത്രക്കാരെ വഹവഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ യുക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍  ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്...

കോട്ടയത്ത്‌ വാഹനപകടം;രണ്ടു മരണം.

Image
  കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം  കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സ്‌ എത്തി കാർ പൊളിച്ച ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കൂടാതെ അപകടത്തിൽപ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.

തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍

Image
  തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍ തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

Image
ആലപ്പുഴ  ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

Image
  സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ‌ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈനാട് ഇന്നലെ വരെ (2001)-ൽ പുറത്തിറങ്ങിയതാണ് ആദ്യ സിനിമ. പ്രശസ്ത ചിത്രങ്ങള്‍: വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മാറ്റില്ല; പ്രകടനം ഒഴിവാക്കി.

Image
  സിപിഎം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആറും നിര്‍ബന്ധം. പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. കൊവിഡ് മൂന്നാം തരംഗം ശക്തമാകുന്ന വേളയില്‍ ജനുവരി അവസാനം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് തൃശൂര്‍ ജില്ലാസമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. അന്ന് മാറ്റിവെച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടത്താനും സെക്രട്ടേറിയറ...

മാർച്ച് മാസത്തെ പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം

Image
         തിരുവനന്തപുരം | 2022 മാര്‍ച്ച്‌ മാസം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ മാസം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ മാറ്റം വരുത്തി. 2022 മാര്‍ച്ച്‌ 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാര്‍ച്ച്‌ 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 12 ലേക്കും മാര്‍ച്ച്‌ 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാറ്റി. 𝙳𝙰𝙸𝙻𝚈 𝙽𝙴𝚆𝚂-8 മാര്‍ച്ച്‌ 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച്‌ 23 ലേക്കും മാര്‍ച്ച്‌ 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാര്‍ച്ച്‌ 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച്‌ 24 ലേക്കും മാര്‍ച്ച്‌ 14 ലെ എച്ച്‌.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാറ്റിയിട്ടുണ്ട്. മാര്‍ച്ച്‌ 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച്‌ 13 ലേക്കും മാര്‍ച്ച്‌ 19 ലെ എച്ച്‌.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച്‌ ...