Posts

പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കുളിൻ്റെ ആഭിമുഖ്യത്തിൽ മികവുത്സവം സംഘടിപ്പിച്ചു.

Image
  മികവുത്സവം  കാസർകോഡ്  കാലിക്കടവ് : പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കുളിൻ്റെ ആഭിമുഖ്യത്തിൽ മികവുത്സവം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ കലാ - കായിക രംഗങ്ങളിൽ മികവു പുലർത്തിയവർ, സ്കൗട്ട് ആൻറ് ഗൈഡ് രാജ്യപുരസ്കാർ നേടിയവർ, എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ചവർ തുടങ്ങി അമ്പതോളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ചെറുവത്തൂർ എ. ഇ.ഒ.സനൽഷാ കെ.ജി. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് പി. സുധാകരൻ, എസ്.എം.സി. ചെയർമാൻ പി.ടി ബാലചന്ദ്രൻ , മദർ പി.ടി.എ. പ്രസിഡൻ്റ് പി.രേഷ്ണ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി.മുകുന്ദൻ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക എം. രേഷ്മ നന്ദിയും പറഞ്ഞു.

തെലുങ്കു നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

Image
  ഹൈദരാബാദ് : തെലുങ്കു നടി ഗായത്രി (26) വാഹനാപകടത്തിൽ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറിൽ പോകവെയാണ് അപകടം നടന്നത്. ഗച്ചിബൗലിയിൽ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാർ മാഡം ആൻതേ എന്ന വെബ് സീരിസിൽ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു.

Image
  റസിൻ ഷാ (3)  പരപ്പനങ്ങാടി ( മലപ്പുറം): ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ആണ് മരിച്ചത്​. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻ ഷാ ഇന്ന് പുലർച്ചെയാണ് മരിച്ചത്​. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓർമ്മ🌹🌹🌹

Image
  എറണാകുളം: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പാണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. പത്തുവരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന...

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു.

Image
  ന്യൂഡല്‍ഹി : റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി... നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. 200-ല്‍ അധികം യാത്രക്കാരെ വഹവഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ യുക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍  ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്...

കോട്ടയത്ത്‌ വാഹനപകടം;രണ്ടു മരണം.

Image
  കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം  കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സ്‌ എത്തി കാർ പൊളിച്ച ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കൂടാതെ അപകടത്തിൽപ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.

തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍

Image
  തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍ തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)