Posts

പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു;

Image
പത്തനംതിട്ട: പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പോലീസ് അറിയിച്ചു.

"താനൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി"

Image
     താനുർ: താനൂർ  വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി, ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16)യെയാണ്വീ ട്ടീനകത്ത് തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടിയാണ് . താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. ഖബറടക്കം നാളെ നടക്കും. മാതാവ്: ആയിഷ ബീവി

എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും

Image
  June 23, 2023 കണ്ണൂർ : ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. 10 ശതമാനം രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്. കരൾ : കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശം : അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും. വൃക്കകൾ...

നടന്‍ പൂജപ്പുര രവി അന്തരിച്ചു

Image
  മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. 

വീടിന് മുന്നിൽ വെച്ച് കാറിടിച്ചു, കണ്ണൂരിൽ 13കാരന് ദാരുണാന്ത്യം

Image
കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.  തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. 

"വാങ്ങിയവര്‍ പെട്ടു, അവകാശവാദങ്ങള്‍ക്ക് ബ്രേക്ക്‌; കേരളത്തിന്റെ ഇ-ഓട്ടോ പെരുവഴിയില്‍"

Image
  June 16, 2023 ഇലക്ട്രിക് യുഗത്തിലേക്ക് ടോപ് ഗിയറിലാണ് ഇന്ത്യന്‍ വാഹനലോകം. സ്വകാര്യ വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനത്തിലേക്ക് തിരിഞ്ഞു. ഇലക്ട്രിക് മോഡിലേക്ക് ചുവടുമാറ്റി ഓട്ടോ റിക്ഷ നിര്‍മിച്ചിരുന്ന പ്രമുഖ കമ്പനികള്‍ക്കൊപ്പമെത്താന്‍ കേരളവും ഇലക്ട്രിക് ഓട്ടോ വിപണിയില്‍ സാന്നിധ്യമറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ(കെ.എ.എല്‍.) നീം എന്നു പേരിട്ട ഇലക്ട്രിക് റിക്ഷയുമായാണ് കേരളം വിപണിയിലേക്ക് ഇറങ്ങിയത്. ഡീസല്‍ ഓട്ടോകളുടെ ശബ്ദമുണ്ടാകില്ല. സാധാരണ ഓട്ടോയിലെ പോലെ പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാവും. ഗിയറില്ലാത്ത ഓട്ടോക്ക് കയറ്റം കയറാന്‍ പ്രത്യേക പവര്‍ ഗിയറുണ്ട്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ മൈലേജ് തുടങ്ങിയവയൊക്കെയായിരുന്നു നീമിന്റെ വാഗ്ദാനം. 2019 ജൂലൈയില്‍ മുഖ്യമന്ത്രിയാണ് നീം ഓട്ടോറിക്ഷയെ വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ നിര്‍മിക്കാനാകുമെന്നായിരുന്നു ആ സമയത്ത് കെ.എ.എല്ലിന്റെ അവകാശവാദം. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ വിശ്വസിച്ച് പെട്രോള്‍, ഡീസല്‍ റിക്ഷകള്‍ ഒഴിവാക്കി കെ.എ.എല്ലിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങിയവ...

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Image
പാലക്കാട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരിച്ചത്. വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയിൽ ചികിത്സിച്ചിരുന്നു. തുടർന്ന് രാത്രിയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.  എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കുഞ്ഞിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.