Posts

Showing posts from January, 2022

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍.

Image
  പരേതനായ പിതാവിന്റെ കടം വീട്ടണം; ആളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കി മക്കള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്  പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ' എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,' എന്നാണ് പരസ്യം. 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമ

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; തല വേര്‍പെട്ടുJanuary 31, 2022

Image
  .  ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം; തല വേര്‍പെട്ടു ദർശന (10) കോയമ്പത്തൂരിൽ അമ്മയും അയൽക്കാരനുമൊത്തു ബൈക്കിൽ ആശുപത്രിയിലേക്കു പോയ പെൺകുട്ടി ഷാൾ കഴുത്തിൽ മുറുകി റോഡിൽ വീണു മരിച്ചു. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. News Media Kannur Daily News 8 അസുഖം ബാധിച്ച ദർശനയെ അയൽക്കാരൻ വി. വിഘ്നേശിന്റെ ബൈക്കിൽ അമ്മ അന്നൂർ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.വിഘ്നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദർശനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. അസുഖമുള്ളതിനാൽ കാറ്റു തട്ടാതിരിക്കാൻ ഷാൾ കഴുത്തിൽ മുറുക്കി ചുറ്റിയിരുന്നു. റോഡിൽ തെറിച്ചു വീണ ദർശന തല കഴുത്തിൽനിന്നു വേർപെട്ടാണു മരിച്ചത്

"മിഡിയ വൺ" സംപ്രേഷണം നിർത്തി

Image
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി. നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ  മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്  2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേക്ഷണം തടഞ്ഞത്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.

ഇരുപതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ;

Image
  ആത്മഹത്യ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ. ( ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000) പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാൻ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്. ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞുപോയതിനാൽ സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെട

ᴄᴏᴠɪᴅ-19 ʙʀᴇᴀᴋɪɴɢ

Image
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,54,595 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്

മലയാളി യുവാവ് ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് മരിച്ചു.

Image
 ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദിയിൽ താമസസ്ഥലത്ത് മരിച്ചു. ᴅᴀɪʟy ɴᴇᴡꜱ 8               റിയാദ് : ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ (Saudi Arabia) ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ഷബീറിന്‍റെ സുഹൃത്തുക്കൾ പറയുന

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം.

Image
   relief.kerala.gov.in ലോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അതത് വില്ലേജ് - താലൂക്ക് ഓഫീസുകളിൽ ലഭിക്കും.

കൊല്ലത്തിന്റെ വാസ്തുവിദ്യാവിസ്മയമായ തേവള്ളി കൊട്ടാരം പൈതൃക മ്യൂസിയമാക്കുന്നു

Image
   ഇതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകി.  എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഓഫീസർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ, മിലിറ്ററി കാന്റീൻ മാനേജർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ, ജില്ലാ ഡ്രഗ് വെയർ ഹൗസ് മാനേജർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കൊട്ടാരം പൈതൃക കെട്ടിട വിഭാഗത്തിൽ ഉൾപ്പെടുത്തി മ്യൂസിയമായി നിലനിർത്തണമെന്ന സാംസ്കാരിക വകുപ്പിന്റെ നിർദേശത്തിന്റെയും തഹസിൽദാരുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊട്ടാരം ഏറ്റെടുത്ത് മ്യൂസിയമാക്കാനുളള നീക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. കൊല്ലം നഗരത്തിലെ പ്രാചീന ചരിത്ര ശേഷിപ്പുകളിൽ ഇന്നും പൂർണ്ണ പ്രൗഢിയോടെ നിൽക്കുന്ന തേവളളി കൊട്ടാരം സംരക്ഷിക്കാൻ ശ്രമം നടന്നെങ്കിലും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ തടസമായി. കൊട്ടാരം പൈത്യക മ്യൂസിയമാക്കണമെന്ന എം.മുകേഷ് എം. എൽ. എ യുടെ ശക്തമായ നിലപാടാണ് പുതിയ നീക്കത്തിന് പ്രേരണയായത്. അടുത്തിയിടെ പളളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഹാരിസൺ ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് കൊട്ടാരത്തില

സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*

Image
സമൂഹ വിവാഹത്തിന് അനുഗ്രഹവുമായി പ്രമുഖരും*             കൊല്ലം സര്‍ക്കാരിന്റെ സംരക്ഷണ തണല്‍ വിവാഹജീവിതം വരെയെത്തിയ നിറവിലാണ് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍. അമ്മുവും ആതിരയും ഗോപികയും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എം. നൗഷാദ് എം. എല്‍. എ, സിറ്റി പൊലിസ് കമ്മിണര്‍ ടി. നാരായണന്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ.  കുട്ടികളായിരിക്കെ സംരക്ഷണകേന്ദ്രത്തിലായ മൂവരും 18 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് എത്തിയത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം എല്ലാവരും വിവിധ ജോലികളിലുമാണ്. അമ്മുവിനെ കല്ലുവാതുക്കല്‍ പാമ്പുറം കൃഷ്ണാലയത്തില്‍ അജി കൃഷ്ണയും ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിനും ഗോപികയെ കുറുമണ്ണ് കുളത്തൂര്‍ തെക്കേതില്‍ ചിത്തരേഷുമാണ് വിവാഹം കഴിച്ചത്. ഓരോ കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വീതം വനിതാ ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നല്‍കിയിട്ടുണ്ട്. വ്യക്തികളും സന്നദ്ധ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഞ്ചാലുംമൂട് ലേക്ക് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വധൂവരന്മാരുടെ മതാചാരപ്രകാരം ലളിതമായ ചടങ

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തുപോവുന്നത് അച്ഛന്‍ വിലക്കി; പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Image
മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.           മാള : പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത്് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മാള പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന @Daily News 8

മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയേക്കും.

Image
 വരാനിരിക്കുന്നത് വൻതിരിച്ചടി സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്നു സൂചന. വോഡഫോൺ ഐഡിയ ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് റിലയന്‍സ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കും. എന്നാൽ നവംബറിൽ കമ്പനി വരുത്തിയ താരിഫ് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും പുതിയ നീക്കമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറും ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഏകദേശം ഒരു മാസത്തെ 4ജി സേവനങ്ങൾക്കായി കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 99 രൂപ ഉപഭോക്താക്കൾ വലിയ തുകയല്ലെന്നാണ് വോഡഫോൺ ഐഡിയ മേധാവി പറഞ്ഞത്. 2022-ൽ മറ്റൊരു വിലവർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു, വില വർധന സംഭവിക്കുക തന്നെ ചെയ്യും. നവംബറിലെ വർധനയ്ക്ക് മുൻപ് അവസാനം നിരക്ക് കൂട്ടിയത് ഏകദ

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയിലേയ്ക്ക്: ഒരു ഡോസിന് 275 രൂപ നിശ്ചയിച്ചേക്കും

Image
ന്യൂഡൽഹി: പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് ഉപയോഗിക്കുന്ന കോവീഷീൽഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപയും നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്. അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ

കോവിഡ്-19

Image
നേരിയ ലക്ഷണങ്ങളുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽമതിയെന്ന് കേന്ദ്രം ന്യൂഡൽഹി:  നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും ചികിത്സാ സഹായത്തിന് ടെലി-കൺസൽട്ടേഷനായ ഇ-സഞ്ജീവനി അടക്കം ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഒൻപതു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി മന്ത്രി ചർച്ച നടത്തി.ആശുപത്രി കിടക്കകൾ, ഓക്സിജൻ ഉപകരണങ്ങൾ, അടിയന്തര മരുന്നുകൾ തുടങ്ങിയവ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്സിനേഷൻ വേഗത്തിലാക്കണം. 15-18 വരെയുള്ള വിഭാഗക്കാരുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ കൂടുതൽ കരുതലുണ്ടാകണം. ആദ്യ ഡോസ് എടുത്ത കൗമാരക്കാർക്ക് രണ്ടാംഡോസ് എടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി വ്യാപനത്തോതും മരണനിരക്കും കുറയ്ക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഢ്‌, ഉത്തരാഖണ്ഡ്, ഹരിയാണ, ഡൽഹി, ലഡാക്ക്്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. @ Daily News8

ആധാർ പിവിസി കാർഡുകൾ കൊണ്ടുള്ള നേട്ടങ്ങൾ; വെറും 50 രൂപയ്ക്ക് ഓൺലൈനായി എങ്ങനെ ഓർഡർ ചെയ്യാം?

Image
  24-01-2022 ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (UIDAI) അടുത്തിടെ പുറത്ത് വിപണികളിൽ നിർമ്മിച്ച് നൽകുന്ന ആധാർ പിവിസി കാർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് പല സുരക്ഷാ പ്രശ്നങ്ങളുമുണ്ടാക്കുമെന്നാണ് യുഐഡിഎഐ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇത് തടയുന്നതിനായി യുഐഡിഎഐ തന്നെ അടുത്തിടെ ആധാർ പിവിസി (Aadhaar PVC) കാർഡുകൾ പുറത്തിറക്കുകയും ചെയ്തു. ഇവ വളരെ സുരക്ഷിതമാണ്. കൂടാതെ സർക്കാർ പിന്തുണയുള്ള യുഐഡിഎഐ ആളുകൾ നൽകുന്ന ഓർഡർ അനുസരിച്ച് അവരുടെ വീടുകളിലേക്ക് നേരിട്ട് കാർഡ് അയയ്ക്കുകയും ചെയ്യുന്നു. യുഐഡിഎഐ അവതരിപ്പിച്ച ആധാറിന്റെ (Aadhaar) ഏറ്റവും പുതിയ രൂപമാണ് ആധാർ പിവിസി കാർഡ്. ഇത് കൂടാതെ, യുഐഡിഎഐ നേരത്തെ അവതരിപ്പിച്ചിട്ടുള്ള ആധാർ ലെറ്റ‍‍‍ർ, ഇ ആധാർ, എം ആധാർ എന്നിവയുടെ രൂപങ്ങളിലും ആധാ‍ർ കാ‍ർഡുകൾ ഉപയോ​ഗിക്കാവുന്നതാണ്. “വിപണിയിൽ നിന്നുള്ള പിവിസി ആധാർ കാർഡുകളുടെ ഉപയോഗം ഞങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. കാരണം അവ ഒട്ടും സുരക്ഷിതമല്ല. 50 രൂപ (ജിഎസ്ടി, സ്പീഡ് പോസ്റ്റ് ചാർജുകൾ ഉൾപ്പെടെ) അടച്ചാൽ നിങ്ങൾക്കും ആധാർ പിവിസി കാർഡ് ഓർഡർ ചെയ്യാം," യുഐഡിഎഐ അടുത്തിടെ

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

Image
  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധഖ്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദിൽ നടക്കും.

Covid-19 Breaking

Image
  സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെണ്ടറുകൾ ക്ഷണിച്ചു

Image
  കോട്ടയം: വാഴൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെ കീഴിലുള്ള 146 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 245840. ----------------------------------------------- കോട്ടയം: മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ കീഴിലുള്ള 102 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ നൽകുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999155, 9961028609. ----------------------------------------------- കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. മുണ്ടക്കയം പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ടെണ്ടർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9495

ഇന്നു രാത്രി മുതൽ കടുത്ത നിയന്ത്രണം; ലംഘിച്ചാൽ കേസും പിഴയും; വാഹനം പിടിച്ചെടുക്കും

Image
ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. കേരളത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം, ഇല്ലങ്കില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധനയുമായി പൊലീസ് ഇറങ്ങും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ ഇവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്. പഴം–പച്ചക്കറി–പലചരക്ക്–പാല്‍, മല്‍സ്യം–മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വര

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

Image
  വാർത്താ ചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക്‌ കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.  മാധ്യമ സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്‍റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്‌സിനുവേണ്ടി ഏതെങ്കിലും ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം.  കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ജനുവരി 31.അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ഫോണ്‍ 954495 8182, 813796 9292 വിലാസം : കെൽട്രോൺ നോളേജ് സെന്‍റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

നൈപുണ്യ: മെഗാ തൊഴിൽ മേള മാറ്റിവെച്ചു .

Image
  കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സില്ലൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ 23/01/2022 ഞായറാമുട്ടിൽ WMO കോളജിൽ നടത്താനിരുന്ന നൈപുണ്യ മെഗാ തൊഴിൽ മേള കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ എല്ലാ പൊതു പരിപാടികളും മാറ്റി വയ്ക്കണം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ മേള മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു

Image
  പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. അടിപിടിക്കിടെ തലക്കടിയേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു  അബ്ബാസ് താമസം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Image
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4550 രൂപയും പവന് 36,400 രൂപയുമായി. ഡെയിലി ന്യൂസ്‌ 8

ഗതാഗതം നിരോധിച്ചു.

Image
        പാലക്കാട്‌ ഉണ്ണിയാല്‍ -എടത്തനാട്ടുകര റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ(ജനുവരി 22) മുതല്‍ പ്രവൃത്തി കഴിയും വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ അലനെല്ലൂര്‍ കണ്ണംകുണ്ട് വഴി തിരഞ്ഞ് പോകണം.