Posts

പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Image
  പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

"പുല്‍പ്പള്ളിയിലെ വായ്പാത്തട്ടിപ്പ്; കര്‍ഷകന്റെ ആത്മഹത്യക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍."

Image
കെ.കെ.അബ്രഹാo പുല്‍പ്പള്ളി : പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.കെ.അബ്രഹാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവില്‍ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം, ബാങ്കില്‍ ...

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Image
  കണ്ണൂർ : പരിസ്ഥിതി ദിനാഘോഷഭാഗമായി എസ് കെ എസ് എസ് എഫ്‌ ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 1. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ (5 വയസിനും 7 വയസിനും ഇടയിൽ ഉള്ളവർ സബ്ജൂനിയർ, 7-10 വയസിനു ഇടയിലുള്ളവർ ജൂനിയർ, 10 -15 വയസ്സിന് ഇടയിലുള്ളവർ സീനിയർ) 2. സബ്ജൂനിയർ വിഭാഗം ക്രയോൺസ്, ജൂനിയർ വിഭാഗം വാട്ടർ കളർ, സീനിയർ വിഭാഗം ഓയിൽ പെയിന്റ് എന്നിവ ഉപയോഗിച്ചിട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. 3. മത്സരത്തിൽ കണ്ണൂർ ജില്ലക്കാരായ നാട്ടിലും യുഎയിലും താമസിക്കുന്നവർക്ക് പങ്കെടുക്കാം 4. മത്സരം ജൂൺ 4 ഞായറാഴ്ച UAE സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 5.30ന്) 5. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടപ്പം നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.  https://surveyheart.com/form/64732507bae644538f7c4ccb കൂടുതൽ വിവരണങ്ങൾക് ബന്ധപ്പെടുക +971 55 172 6625, +971 56 418 3608 SKSSF ഷാർജ കണ്ണൂർ ജില്ല

"പിച്ച് ഉണക്കാൻ 10 രൂപയുടെ സ്‌പോഞ്ച്, പെയിന്‍റ് പാട്ട, ഹെയർ ഡ്രയർ’; നാണക്കേടായി മോദി സ്റ്റേഡിയം; പൊങ്കാലയിട്ട് ആരാധകർ"

Image
  അഹ്മദാബാദ്: ഉദ്വേഗം നിറച്ച നിമിഷങ്ങൾ കൊണ്ട് ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ചെങ്കിലും നാണക്കേടിന്റെ അധ്യായം തുറന്നാണ് ഐ.പി.എൽ 16-ാം സീസണിന് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം രണ്ടു ദിവസം പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. ഗാലറിയുടെ മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെയും നടപ്പാതകളിലൂടെയും വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അതിലേറെ നാണക്കേടുണ്ടാക്കുന്ന രംഗമായിരുന്നു ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. മഴയിൽ കുതിർന്ന ഗ്രൗണ്ടും പിച്ചും ഉണക്കാൻ ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന മോദി സ്‌റ്റേഡിയത്തിൽ സ്‌പോഞ്ചും ഹെയർ ഡ്രയറുമെല്ലാമായിരുന്നു ഇന്നലത്തെ താരം. ഞായറാഴ്ച നടക്കേണ്ട മത്സരം മഴമൂലം നീട്ടിവച്ച് ഒടുവിൽ മൂന്നാം ദിവസം ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിക്കുന്നത്. മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേ...

"ആറാം ക്ലാസ് വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങി മരിച്ചു."

Image
  കുട്ടി മുങ്ങി മരിച്ച വെള്ള കുഴി. കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങിമരിച്ചു. നടുമങ്ങാട് സ്വദേശി സനിലിന്റെ മകന്‍ കാശിനാഥ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകിട്ട് കളി കഴിഞ്ഞ് കുട്ടി തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ. 🎁 *കുറഞ്ഞ ആദ്യതവണ  🎁 *ഉറപ്പായ സമ്മാനം 🎁 *കുറഞ്ഞ EMI സൗകര്യം 🎁 *സ്പോട്ട് ലോൺ അപ്പ്രൂവൽ 🎁 *കുറഞ്ഞ പലിശ നിരക്ക് 🎁 *5 മിനിറ്റിൽ ലോൺ Hitech TVS *Sales* - *Service* - *Spares 📍 Puthiyatheru, Chirakkal, Kannur  ✅ _Authorized *MAIN DEALER*_ since 2018 _TVS Motorcycles Pvt. Ltd._ ☎️ *Call now for booking* ☎️  7025556110 7511191771 7025558999 7025556111

"പുതിയ മാപ്പും ഗെയിം ഇവന്റുകളും; ക്രാഫ്റ്റണ്‍ ബിജിഎംഐ 2.5 ഇന്ത്യയില്‍ തിരിച്ചെത്തി ".

Image
  ക്രാഫ്റ്റണ്‍ന്റെ ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ബിജിഎംഐ 2.5 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഈ ജനപ്രിയ ഗെയിമിന് മൂന്ന് മാസത്തേക്കാണ് നിരോധനം നീങ്ങിക്കിട്ടിയത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ബിജിഎംഐ. *𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 *ᗪᗩIᒪY ᑎEᗯS 8* +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK അപ്‌ഡേറ്റ് ചെയ്ത ഈ പുതിയ പതിപ്പില്‍ ഒരു പുതിയ മാപ്പും പുതിയ ഇന്‍-ഗെയിം ഇവന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നാല് റിവാര്‍ഡുകളും സൗജന്യമായി സ്‌കിനുകളും തിരിച്ചുവരവിന്റെ ഭാഗമായി ഗെയിമര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കി. 18 വയസിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ നേരം മാത്രമേ ഒരു ദിവസം ഗെയിം കളിക്കാനാവൂ. 18-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ നേരമാണ് സമയപരിധി. 'നുസ' എന്ന പേരില്‍ പുതിയ മാപ്പ് ആണ് ബ...

മൈസൂരുവിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു.

Image
  മൈസൂരു: മൈസൂരുവിലെ ടി നരസിപുരയില്‍ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍പെട്ടവരാണെന്നാണ്‌ വിവരം. ബെല്ലാരി സ്വദേശികളാണ് മരിച്ചവരെല്ലാം. ഇവര്‍ മൈസൂരുവിലേക്ക് വരുംവഴിയാണ് അപകടം. കൊല്ലഗല്‍ -ടി നരസിപുര്‍ റോഡിലെ കുറുബുരുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.