Posts

Showing posts from February, 2022

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു.

Image
  ന്യൂഡല്‍ഹി : റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി... നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. 200-ല്‍ അധികം യാത്രക്കാരെ വഹവഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ യുക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍  ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്ന

കോട്ടയത്ത്‌ വാഹനപകടം;രണ്ടു മരണം.

Image
  കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം  കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സ്‌ എത്തി കാർ പൊളിച്ച ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കൂടാതെ അപകടത്തിൽപ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.

തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍

Image
  തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍ തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

Image
ആലപ്പുഴ  ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

Image
  സിനിമ– സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ‌ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. എഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈനാട് ഇന്നലെ വരെ (2001)-ൽ പുറത്തിറങ്ങിയതാണ് ആദ്യ സിനിമ. പ്രശസ്ത ചിത്രങ്ങള്‍: വിണ്ണൈത്താണ്ടി വരുവായാ, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മാറ്റില്ല; പ്രകടനം ഒഴിവാക്കി.

Image
  സിപിഎം സംസ്ഥാന സമ്മേളനം മാറ്റേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആറും നിര്‍ബന്ധം. പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. കൊവിഡ് മൂന്നാം തരംഗം ശക്തമാകുന്ന വേളയില്‍ ജനുവരി അവസാനം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് തൃശൂര്‍ ജില്ലാസമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. അന്ന് മാറ്റിവെച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടത്താനും സെക്രട്ടേറിയറ്റ്

മാർച്ച് മാസത്തെ പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം

Image
         തിരുവനന്തപുരം | 2022 മാര്‍ച്ച്‌ മാസം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ മാസം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളില്‍ മാറ്റം വരുത്തി. 2022 മാര്‍ച്ച്‌ 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 3 ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാര്‍ച്ച്‌ 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച്‌ 12 ലേക്കും മാര്‍ച്ച്‌ 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ മാര്‍ച്ച്‌ 6 ലേക്കും മാറ്റി. 𝙳𝙰𝙸𝙻𝚈 𝙽𝙴𝚆𝚂-8 മാര്‍ച്ച്‌ 9 ലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ മാര്‍ച്ച്‌ 23 ലേക്കും മാര്‍ച്ച്‌ 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാര്‍ച്ച്‌ 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ മാര്‍ച്ച്‌ 24 ലേക്കും മാര്‍ച്ച്‌ 14 ലെ എച്ച്‌.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാര്‍ച്ച്‌ 25 ലേക്കും മാറ്റിയിട്ടുണ്ട്. മാര്‍ച്ച്‌ 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ മാര്‍ച്ച്‌ 13 ലേക്കും മാര്‍ച്ച്‌ 19 ലെ എച്ച്‌.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ മാര്‍ച്ച്‌ 27 ലേക്കും മാര്‍ച്ച്‌ 22

ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍; ഗൂഗിള്‍ ക്രോമിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍

Image
ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം വിലയിരുത്തി. സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനായി എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടനടി അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ആര്‍ബിറ്ററി കോഡുകളാല്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാനാകും. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നാണ് അറിയിപ്പ്. 98.0.4758.80ന് മുന്‍പുള്ള എല്ലാ ഗൂഗിള്‍ ക്രോം വേര്‍ഷനുകളും ഹാക്ക് ചെയ്യപ്പെടാനിടയുണ്ടെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ വിന്‍ഡോസ്, ലിനക്‌സ്, മാക് ഉപയോക്താക്കള്‍ക്കായി ക്രോം 98 പുറത്തിറക്കിയത

ബഹ്‍റയ്‍നില്‍ നിന്നും വരുന്നതിന് ഇടയിൽ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി.

Image
  അബ്ദുൽ ഹമീദ്          കണ്ണൂർ: നാറാത്ത്, പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച ബഹ്‍റയ്‍നില്‍ നിന്ന് കരിപ്പൂരില്‍ വിമാനം ഇറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിലാണ് വന്നിരുന്നത്. എന്നാല്‍ വീട്ടിൽ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. റെയില്‍വേ പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്ന് മനസ്സിലായി. ഇതിനിടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഖബറടക്കും. അബ്ദുല്‍ ഹമീദ് പെരുമാച്ചേരി കൊട്ടപ്പൊയിലിലാണ് വിവാഹം കഴിച്ചത്. ഭാര്യ റാബിയ്യ, മക്കൾ: റസൽ, റയ, സബ, സൈബ.

വിവാഹ ദിനത്തില്‍ വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
    കോഴിക്കോട്: വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയില്‍ കയറിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്.  സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. ആത്മഹത്യക്കുറിപ്പ് പോലിസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലിസ് കേസെടുത്തു.

ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങി

Image
  ആദരാഞ്ജലികൾ  ⭕ News Breaking 06-02-2022 നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച ഗായിക ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ(92) അന്തരിച്ചു ❇️രാവിലെ 8:12നു മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ❇️പത്മബൂഷൺ, പത്മ വിബൂഷൺ,പുരസ്‌കാരം നൽകി,കൂടാതെ 2001 ൽ ഭാരത് രത്ന നൽകി രാജ്യം ആദരിച്ചു. ❇️36ഭാഷകളിൽ 30,000ത്തോളം ഗാനങ്ങൾ ആലപിച്ചു. ❇️മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം 3തവണ നേടി. ❇️"കദളി ചെങ്കദളി " മലയാളത്തിൽ പാടിയ ഏക ഗാനം. https://chat.whatsapp.com/CN2LsvInltcJudXZv71bgH

ചരക്കുസേവന നികുതിദായകർക്ക് ഇനി റേറ്റിംഗ് സ്‌കോർ കാർഡ്

Image
  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്ക് റേറ്റിംഗ് സ്‌കോർ കാർഡ് നൽകുന്നു. ജി.എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 1.5 കോടി രൂപയിൽ അധികം വാർഷിക വിറ്റു വരവുള്ള വ്യാപാരികൾക്കാണ് ടാക്സ് പെയർ കാർഡ് എന്ന പേരിൽ റേറ്റിംഗ് സ്‌കോർ നൽകുന്നത്. റിട്ടേൺ സമർപ്പിക്കുന്നതിലും, നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കിയാണ് റേറ്റിംഗ് സ്‌കോർ തയ്യാറാക്കുന്നത്.  വ്യാപാരികൾ റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കുന്നുണ്ടെന്നതും സമർപ്പിക്കുന്ന റിട്ടേണുകളിലെ കൃത്യതയും ടാക്സ് പേയർ കാർഡ് വഴി പൊതുജനങ്ങൾക്ക് അറിയാനാകും.       മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി പൊതുജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നെന്ന് ഇത് വഴി ഉറപ്പിക്കാനാകും.  അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനും കഴിയും.   മികച്ച റേറ്റിങ് നികുതിദായകർക്ക് വേഗത്തിലും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.   ബി-ടു -ബി ഇടപാടുകൾക്ക് മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തെരഞ്ഞടുത്താൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാൻ സഹായകരമാകും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റ

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി.

Image
  ᴅᴀɪʟy ɴᴇᴡꜱ 8 03-02-2022         കൊല്ലം  : മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ  ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു,

Image
  മദ്യലഹരിയില്‍ തര്‍ക്കം: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍ കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റു ഒരാള്‍ മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണം. ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

കണ്ണൂർ ജില്ലയിൽ ഇന്നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Image
  ഇന്ന് (02.02.2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 02.02.2022     ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാനാട്, ചാലിൽ, വളയൽ, തെളുപ്പ്, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടേ കർലോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.       കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഹാജിമുക്ക്, പൊതുവാച്ചേരി സെൻട്രൽ യു പി സ്‌കൂൾ പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.       പെരളശ്ശേരി സെക്‌ഷൻ പരിധിയിൽ വരുന്ന കോട്ടം രാഗൂട്ടി റോഡ്, പ്രിയദർശിനി റോഡ്, കറ്റിപ്രo ഭാഗങ്ങളിൽ നാളെ 2 /02/ 22 ന് രാവിലെ 9.00 മുതൽ 5.00 വരെയും , ഓടക്കടവ് , കിലാലൂർ, മക്രേരി ഭാഗങ്ങളിൽ 9.00 മുതൽ 1.00 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ് .         കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും സിൻസിയർ പ്ലൈവുഡ്, അൻവർ വുഡ്, കിംഗ് പ്ലൈവുഡ്, മാലോട്ട് പള്ളി, മാലോട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവില