Posts

Showing posts from May, 2023

പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Image
  പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

"പുല്‍പ്പള്ളിയിലെ വായ്പാത്തട്ടിപ്പ്; കര്‍ഷകന്റെ ആത്മഹത്യക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍."

Image
കെ.കെ.അബ്രഹാo പുല്‍പ്പള്ളി : പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.കെ.അബ്രഹാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവില്‍ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം, ബാങ്കില്‍

പരിസ്ഥിതി ദിനാഘോഷം ; SKSSF ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Image
  കണ്ണൂർ : പരിസ്ഥിതി ദിനാഘോഷഭാഗമായി എസ് കെ എസ് എസ് എഫ്‌ ഷാർജ കണ്ണൂർ ജില്ല കമ്മിറ്റി, കുട്ടികൾക്ക് ചിത്രരചന - പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 1. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ (5 വയസിനും 7 വയസിനും ഇടയിൽ ഉള്ളവർ സബ്ജൂനിയർ, 7-10 വയസിനു ഇടയിലുള്ളവർ ജൂനിയർ, 10 -15 വയസ്സിന് ഇടയിലുള്ളവർ സീനിയർ) 2. സബ്ജൂനിയർ വിഭാഗം ക്രയോൺസ്, ജൂനിയർ വിഭാഗം വാട്ടർ കളർ, സീനിയർ വിഭാഗം ഓയിൽ പെയിന്റ് എന്നിവ ഉപയോഗിച്ചിട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. 3. മത്സരത്തിൽ കണ്ണൂർ ജില്ലക്കാരായ നാട്ടിലും യുഎയിലും താമസിക്കുന്നവർക്ക് പങ്കെടുക്കാം 4. മത്സരം ജൂൺ 4 ഞായറാഴ്ച UAE സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 5.30ന്) 5. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതോടപ്പം നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.  https://surveyheart.com/form/64732507bae644538f7c4ccb കൂടുതൽ വിവരണങ്ങൾക് ബന്ധപ്പെടുക +971 55 172 6625, +971 56 418 3608 SKSSF ഷാർജ കണ്ണൂർ ജില്ല

"പിച്ച് ഉണക്കാൻ 10 രൂപയുടെ സ്‌പോഞ്ച്, പെയിന്‍റ് പാട്ട, ഹെയർ ഡ്രയർ’; നാണക്കേടായി മോദി സ്റ്റേഡിയം; പൊങ്കാലയിട്ട് ആരാധകർ"

Image
  അഹ്മദാബാദ്: ഉദ്വേഗം നിറച്ച നിമിഷങ്ങൾ കൊണ്ട് ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ചെങ്കിലും നാണക്കേടിന്റെ അധ്യായം തുറന്നാണ് ഐ.പി.എൽ 16-ാം സീസണിന് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം രണ്ടു ദിവസം പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. ഗാലറിയുടെ മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെയും നടപ്പാതകളിലൂടെയും വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അതിലേറെ നാണക്കേടുണ്ടാക്കുന്ന രംഗമായിരുന്നു ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. മഴയിൽ കുതിർന്ന ഗ്രൗണ്ടും പിച്ചും ഉണക്കാൻ ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന മോദി സ്‌റ്റേഡിയത്തിൽ സ്‌പോഞ്ചും ഹെയർ ഡ്രയറുമെല്ലാമായിരുന്നു ഇന്നലത്തെ താരം. ഞായറാഴ്ച നടക്കേണ്ട മത്സരം മഴമൂലം നീട്ടിവച്ച് ഒടുവിൽ മൂന്നാം ദിവസം ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിക്കുന്നത്. മഴ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാ

"ആറാം ക്ലാസ് വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങി മരിച്ചു."

Image
  കുട്ടി മുങ്ങി മരിച്ച വെള്ള കുഴി. കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ഥി വെള്ളക്കുഴിയില്‍ മുങ്ങിമരിച്ചു. നടുമങ്ങാട് സ്വദേശി സനിലിന്റെ മകന്‍ കാശിനാഥ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകിട്ട് കളി കഴിഞ്ഞ് കുട്ടി തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ. 🎁 *കുറഞ്ഞ ആദ്യതവണ  🎁 *ഉറപ്പായ സമ്മാനം 🎁 *കുറഞ്ഞ EMI സൗകര്യം 🎁 *സ്പോട്ട് ലോൺ അപ്പ്രൂവൽ 🎁 *കുറഞ്ഞ പലിശ നിരക്ക് 🎁 *5 മിനിറ്റിൽ ലോൺ Hitech TVS *Sales* - *Service* - *Spares 📍 Puthiyatheru, Chirakkal, Kannur  ✅ _Authorized *MAIN DEALER*_ since 2018 _TVS Motorcycles Pvt. Ltd._ ☎️ *Call now for booking* ☎️  7025556110 7511191771 7025558999 7025556111

"പുതിയ മാപ്പും ഗെയിം ഇവന്റുകളും; ക്രാഫ്റ്റണ്‍ ബിജിഎംഐ 2.5 ഇന്ത്യയില്‍ തിരിച്ചെത്തി ".

Image
  ക്രാഫ്റ്റണ്‍ന്റെ ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ബിജിഎംഐ 2.5 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഈ ജനപ്രിയ ഗെയിമിന് മൂന്ന് മാസത്തേക്കാണ് നിരോധനം നീങ്ങിക്കിട്ടിയത്. ഇക്കാലയളവില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും ബിജിഎംഐ. *𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 *ᗪᗩIᒪY ᑎEᗯS 8* +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK അപ്‌ഡേറ്റ് ചെയ്ത ഈ പുതിയ പതിപ്പില്‍ ഒരു പുതിയ മാപ്പും പുതിയ ഇന്‍-ഗെയിം ഇവന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നാല് റിവാര്‍ഡുകളും സൗജന്യമായി സ്‌കിനുകളും തിരിച്ചുവരവിന്റെ ഭാഗമായി ഗെയിമര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കി. 18 വയസിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ നേരം മാത്രമേ ഒരു ദിവസം ഗെയിം കളിക്കാനാവൂ. 18-ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ നേരമാണ് സമയപരിധി. 'നുസ' എന്ന പേരില്‍ പുതിയ മാപ്പ് ആണ് ബ

മൈസൂരുവിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു.

Image
  മൈസൂരു: മൈസൂരുവിലെ ടി നരസിപുരയില്‍ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തില്‍പെട്ടവരാണെന്നാണ്‌ വിവരം. ബെല്ലാരി സ്വദേശികളാണ് മരിച്ചവരെല്ലാം. ഇവര്‍ മൈസൂരുവിലേക്ക് വരുംവഴിയാണ് അപകടം. കൊല്ലഗല്‍ -ടി നരസിപുര്‍ റോഡിലെ കുറുബുരുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

Image
 29.05.2023 ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ്   ബോട്ട് മുങ്ങി. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു.  കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.

Image
  കോട്ടയം:  ഏറെ വിവാദമായ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും ഷിനോ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാരകവിഷം കഴിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നാലുമണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരിച്ചത്. കേസില്‍ ഷിനോയെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു പോലീസ്. കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ ഇരയായിരുന്നു ഷിനോയുടെ ഭാര്യ. ഇവര്‍ ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കഴിഞ്ഞ 19-ന് ഷിനോ മണര്‍ക്കാട്ടെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. അന്നു വൈകീട്ടോടെത്തന്നെ ഷിനോ വിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെവച്ച് പ്രതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് ചോദ്യം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും മാരകം വിഷം അകത്തുചെന്നതിനാല്‍ ആശുപത്രി അധികൃതര്‍ അതിന് അനുവദിച്ചില്ല. പങ്കാളി കൈമാറ്റത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാനാണ് ഷിനോ പരാതിക്കാരിയെ കൊലപ്പെടുത്തിയത

പ്ലസ്ടു റിസൾട്ട് പിൻവലിച്ചെന്ന് വ്യാജ വീഡിയോ; യൂടൂബറായ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ.

Image
   29.05.2023 തിരുവനന്തപുരം: പ്ലസ്ടു റിസൾട്ട്   പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ ബി ജി പി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. Advt അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ. 🎁 *കുറഞ്ഞ ആദ്യതവണ  🎁 *ഉറപ്പായ സമ്മാനം 🎁 *കുറഞ്ഞ EMI സൗകര്യം 🎁 *സ്പോട്ട് ലോൺ*അപ്പ്രൂവൽ 🎁 *കുറഞ്ഞ പലിശ നിരക്ക് 🎁 *5 മിനിറ്റിൽ ലോൺ * Hitech TVS *Sales- Service- Spares 📍 Puthiyatheru, Chirakkal, Kannur  ✅ _Authorized MAIN DEALER_ since 2018 TVS Motorcycles Pvt. Ltd. ☎️ *Call now for booking☎️  7025556110 7511191771 7025558999 7025556111 https://chat.whatsapp.com/GjR85CKIUam2NpG7rTMbn8

ചേലോറ റൗണ്ടിലെ തീപിടിത്തം: അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ'

Image
   29.05.2023 കണ്ണൂർ : ചേലോറ റൌണ്ടിലുണ്ടായ   തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. ബയോ മൈനിങ് മികച്ച രീതിയിൽ നടക്കുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു. 967 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആക്‌സിഡന്റ് പോളിസി. For more deatails Rajina ummar 94479 39459  പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവരും പ്രാദേശിക നേതാക്കളും സ്ഥലം സന്ദർശിച്ച് ബയോമൈനിങ് പാളി എന്ന പ്രഖ്യാപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ പറഞ്ഞു.

"കോവിഡ് കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നിതി ആയോഗ്; ബിഹാറും യു.പി.യും ഏറ്റവും പിന്നിൽ."

Image
ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിൽ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. തമിഴ്നാട്, തെലങ്കാന എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബിഹാർ (19), ഉത്തർപ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ താഴെയുള്ളത്. കഴിഞ്ഞവർഷത്തെ റിപ്പോർട്ടിലും കേരളമായിരുന്നു ഒന്നാമത്. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തി. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അരുണാചൽ പ്രദേശ് (ആറ്), നാഗാലാൻഡ് (ഏഴ്), മണിപ്പുർ (എട്ട്) എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവർ നില മെച്ചപ്പെടുത്തി. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്. ഡൽഹി ഏറ്റവും പിന്നിലാണ്. നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രക

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

Image
ആലപ്പഴയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം വണ്ടാനം: ആലപ്പുഴ വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്കു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. *𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 ᗪᗩIᒪY ᑎEᗯS 8 +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK മരുന്നു സൂക്ഷിക്കുന്ന ഗോഡൗണോടു ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഓടിക്കൂടിയെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപ്പടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായി. തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്ന് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് ആശങ്ക പടര്‍ത്തി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങളില്‍, പത്ത് ദിവസത്തിനിടെ തീപ്പിടിത്തമുണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ക

"ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി."

Image
  ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലിൽ കൊല്ലപ്പെട്ടത് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു. നിങ്ങളുടെ പങ്കാളിയെ കണ്ടെത്തു... *𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 ᗪᗩIᒪY ᑎEᗯS 8 +91 80752 42353(watsp only) 22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന

"ഹവന-പൂജ, തമിഴ്‌നാട്ടിൽ നിന്ന് 20 സന്യാസിമാർ; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികൾ"

Image
രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിന് ഇനി രണ്ടു ദിവസം മാത്രം. ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പ്രൗഢഗംഭീരമായ ചടങ്ങിന് പ്രത്യേകം ക്ഷണിക്കപ്പെട്ട സന്യാസി സമൂഹവും സാക്ഷ്യം വഹിക്കും. മെയ് 28 ന് രാവിലെ 7.30ന്‌ പാർലമെന്റ്‌ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കു സമീപം യജ്ഞത്തോടെയാണ്‌ ആദ്യഘട്ടം. തുടർന്ന് ഹവനവും പൂജകളും നടക്കും. പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ എന്നിവർ ഈ പൂജയിൽ പങ്കെടുക്കും. തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്സഭയ്‌ക്കുള്ളിൽ സ്ഥാപിക്കും. രാവിലെ 9.00ന് പ്രാർത്ഥനാ സമ്മേളനം നടക്കും. ശങ്കരാചാര്യമഠത്തിലെ സ്വാമിമാരും, നിരവധി വേദപണ്ഡിതന്മാരും സന്യാസിമാരും വിവിധ മതങ്ങളിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിന്റെ രണ്ടാം ഘട്ടം 12 മണി മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ ഔപചാരികമായ ഉദ്ഘാടനത്തിനുള്ള നടപടികൾ ദേശീയഗാനത്തോടെ ആരംഭിക്കും. രണ്ട് ഹ്രസ്വചിത്രങ്ങളും ഈ അവസരത്തിൽ പ്രദർശിപ്പിക്കും. ഉപരാഷ്‌ട്രപതിയുടെയും രാഷ്‌ട്രപതി

"കലാമിന്റേയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചോ നോകാം. "

Image
  News Media Kerala പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡോ. അബ്ദുൾ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചതായാണ് പ്രധാനമായും പ്രചരിക്കുന്നത്. അതോടൊപ്പം, പത്താം ക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രേരണ എന്ന എൻ.ജി.ഒ. ഉപരിപഠനത്തിന് സാമ്പത്തിക സഹായം നൽകുന്നു എന്ന സന്ദേശവും വൈറലായിട്ടുണ്ട്. ഈ പ്രചാരണങ്ങളിലെ വാസ്തവം എന്തെന്ന് പരിശോധിക്കുന്നു. *𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 ᗪᗩIᒪY ᑎEᗯS 8 +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK 75% മാർക്കോടെ പത്താം ക്ലാസും, 85% മാർക്കോടെ 12-ാം ക്ലാസും വിജയിച്ച വിദ്യാർത്ഥികൾക്കാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെയും, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും പേരിലുള്ള സ്‌കോളർഷിപ്പ് ലഭിക്കുകയെന്നാണ് സന്ദേശത്തിലെ അവകാശവാദം. ഇതിനുള്ള അപേക്ഷ മുൻസിപ്പൽ ഓഫീസുകളിൽനിന്നു ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. WP (MD) NO.20559 / 2015 എന്നൊരു ഹൈക്കോടതി ഉത്തരവിന്റെ നമ്പരും ഇതോടൊപ്പം നൽകിയതായി കാണാം. കടപ്പാട്: വാട്‌സാപ്പ