Posts

Showing posts from June, 2023

പത്തനംതിട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു;

Image
പത്തനംതിട്ട: പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പോലീസ് അറിയിച്ചു.

"താനൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി"

Image
     താനുർ: താനൂർ  വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി, ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16)യെയാണ്വീ ട്ടീനകത്ത് തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.  ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടിയാണ് . താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. ഖബറടക്കം നാളെ നടക്കും. മാതാവ്: ആയിഷ ബീവി

എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും

Image
  June 23, 2023 കണ്ണൂർ : ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് 60 പേർ ഇതിനകം മരിച്ചു. 500 കേസുകൾ സ്ഥിരീകരിച്ചു. മിക്ക ജില്ലകളിലും എലിപ്പനിയുണ്ട്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. 10 ശതമാനം രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്. കരൾ : കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശം : അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും. വൃക്കകൾ : അ

നടന്‍ പൂജപ്പുര രവി അന്തരിച്ചു

Image
  മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. 

വീടിന് മുന്നിൽ വെച്ച് കാറിടിച്ചു, കണ്ണൂരിൽ 13കാരന് ദാരുണാന്ത്യം

Image
കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്.  തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. 

"വാങ്ങിയവര്‍ പെട്ടു, അവകാശവാദങ്ങള്‍ക്ക് ബ്രേക്ക്‌; കേരളത്തിന്റെ ഇ-ഓട്ടോ പെരുവഴിയില്‍"

Image
  June 16, 2023 ഇലക്ട്രിക് യുഗത്തിലേക്ക് ടോപ് ഗിയറിലാണ് ഇന്ത്യന്‍ വാഹനലോകം. സ്വകാര്യ വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനത്തിലേക്ക് തിരിഞ്ഞു. ഇലക്ട്രിക് മോഡിലേക്ക് ചുവടുമാറ്റി ഓട്ടോ റിക്ഷ നിര്‍മിച്ചിരുന്ന പ്രമുഖ കമ്പനികള്‍ക്കൊപ്പമെത്താന്‍ കേരളവും ഇലക്ട്രിക് ഓട്ടോ വിപണിയില്‍ സാന്നിധ്യമറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ(കെ.എ.എല്‍.) നീം എന്നു പേരിട്ട ഇലക്ട്രിക് റിക്ഷയുമായാണ് കേരളം വിപണിയിലേക്ക് ഇറങ്ങിയത്. ഡീസല്‍ ഓട്ടോകളുടെ ശബ്ദമുണ്ടാകില്ല. സാധാരണ ഓട്ടോയിലെ പോലെ പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനാവും. ഗിയറില്ലാത്ത ഓട്ടോക്ക് കയറ്റം കയറാന്‍ പ്രത്യേക പവര്‍ ഗിയറുണ്ട്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ മൈലേജ് തുടങ്ങിയവയൊക്കെയായിരുന്നു നീമിന്റെ വാഗ്ദാനം. 2019 ജൂലൈയില്‍ മുഖ്യമന്ത്രിയാണ് നീം ഓട്ടോറിക്ഷയെ വിപണിയില്‍ അവതരിപ്പിച്ചത്. വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ നിര്‍മിക്കാനാകുമെന്നായിരുന്നു ആ സമയത്ത് കെ.എ.എല്ലിന്റെ അവകാശവാദം. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ വിശ്വസിച്ച് പെട്രോള്‍, ഡീസല്‍ റിക്ഷകള്‍ ഒഴിവാക്കി കെ.എ.എല്ലിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങിയവരെ ക

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Image
പാലക്കാട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരിച്ചത്. വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിലെ ആശുപ്രിയിൽ ചികിത്സിച്ചിരുന്നു. തുടർന്ന് രാത്രിയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.  എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ കുഞ്ഞിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി.

നഴ്‌സറി വിട്ട് മടങ്ങുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം.

Image
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

CPM ബ്രാഞ്ച് കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ AKG സാംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ചനിലയില്‍

Image
ചങ്ങരംകുളം(മലപ്പുറം):  സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ആലംകോട് എ.കെ.ജി. സംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കിലെ ജീവനക്കാരനായ ആലംകോട് പുലാകൂട്ടത്തില്‍ കൃഷ്ണകുമാറി(47)നെയാണ് വീടിന് സമീപത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ കൃഷ്ണകുമാറിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ വീടിന് സമീപത്തുള്ള എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തിലും തിരച്ചില്‍ നടത്തിയപ്പോളാണ് കേന്ദ്രത്തിലെ വായനശാലയില്‍ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കൃഷ്ണകുമാര്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് നാലുമണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ

സുബൈദയ്ക്ക് ഇനി സ്വന്തംവീട്ടില്‍ സുരക്ഷിതമായി ഉറങ്ങാം; താക്കോല്‍ കൈമാറി.

Image
ഏലംകുളം (മലപ്പുറം): ഭിന്നശേഷിക്കാരിയായ നീരാനി സുബൈദയ്ക്കിനി സുരക്ഷിതമായി സ്വന്തം വീട്ടില്‍ കഴിയാം. ടീം സബര്‍മതിയെന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനകീയമായൊരുക്കിയ വീടിന്റെ താക്കോല്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം സുബൈദയ്ക്ക് കൈമാറി. ഏലംകുളം 12-ാം വാര്‍ഡ് പട്ടര്‍ക്കടവ് കോളനിയിലാണ് 450 ചതുരശ്ര അടിയില്‍ പുതിയ വീടൊരുക്കിയത്. പഞ്ചായത്ത് അനുവദിച്ച മൂന്ന് സെന്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറിച്ച കൂരയിലാണ് രോഗിയായ മാതാവ് പാത്തുമ്മക്കുട്ടിയും സുബൈദയും കഴിഞ്ഞിരുന്നത്. പാത്തുമ്മക്കുട്ടി മരിച്ചതോടെ തനിച്ചായ സുബൈദ ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഇവരുടെ അവസ്ഥയറിഞ്ഞ ടീം സബര്‍മതി കൂട്ടായ്മ ഒരുവര്‍ഷം മുന്‍പ് വീടുനിര്‍മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ടീം സബര്‍മതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മൂന്നാമത്തെ വീടാണിത്. തക്കോല്‍ദാനച്ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. കേശവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരന്‍, ടീം സബര്‍മതി ചെയര്‍മാന്‍ മണികണ്ഠന്‍ കടന്നമംഗലം, വാര്‍ഡംഗം ശ്രീനിവാസന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'ലക്ഷദ്വീപിൽ ഉൾപ്പെട്ട അമിനി ദ്വീപ്,ഹൈദർ പള്ളിക് സമീപത്തുള്ള കിണർ വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം ക്രമതീതമായ അളവിൽ കണ്ടെത്തി.'

Image
  ലക്ഷദ്വീപ് : അമിനി ദ്വീപിലെ, ഹൈദർ പള്ളിക് സമീപമുള്ള വീട്ടുകളിലെ കിണർ വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം ക്രമതീതമായ അളവിൽ കണ്ടെത്തി. ഇവിടെ കാലങ്ങളായി സൂക്ഷിച്ചിരിക്കുന്ന വൈദ്യുതി വകുപ്പിന്റെ ഡീസൽ ടിന്നുകളിലെ ചോർച്ചയാണ് സമീപത്തെ ജലാശയങ്ങൾ മലിനമാകാൻ കാരണമെന്ന് പ്രദേശവാസികൾ വാദിക്കുന്നു.   ജനവാസമുള്ള ഈ സ്ഥലത്തുനിന്നും വൈദ്യുതി വകുപ്പിന്റെ ഡീസൽ സൂക്ഷിപ് കേന്ദ്രം മാറ്റി ജനവസമില്ലാത്ത മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ ഇതിനു പരിഹാരം കാണാൻ കഴയുമെന്നിരിക്കെ അതിനു ബദ്ധപ്പെട്ടവർ മുതിരുന്നില്ല.  ഓയിൽ ചോർച്ച കാരണം അടുത്തുള്ള പള്ളിയുടെ കുളങ്ങളിലും കിണറുകളിലും ഓയിൽ മാലിന്യങ്ങൾ ഇറങ്ങി ഓയിൽ കലർന്ന വെള്ളമാണ് ഉഭയോഗിക്കേണ്ടി വരുന്നത്, സമീപ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിലും ഇക്കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, 100 മില്ലി വെള്ളത്തിൽ 180 MPN-ൽ കൂടുതൽ ബാക്ടീരിയകളുടെ അളവ് കണ്ടെത്തി.ഇത് കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ നല്ലതല്ല. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല.ഇതിന് സമീപത്തായി സ്‌കൂളും പള്ളികളും നിരവധി കുടുംബങ്ങളും താമസിക്കുന്നതി

"യുപിയില്‍ നാല് ക്ഷേത്രങ്ങളും 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍"

Image
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നാല് ക്ഷേത്രങ്ങളും ശിവലിംഗം ഉള്‍പ്പെടെയുള്ള 12 വിഗ്രഹങ്ങളും തകര്‍ത്ത കേസില്‍ സംഘപരിവാര നുണക്കഥ പൊളിഞ്ഞു. കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹര്‍ ബറാല്‍ ഗ്രാമത്തില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തിലാണ് പ്രതികളായ ഹരീഷ് ശര്‍മ്മ, ശിവം, കേശവ്, അജയ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 30ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ആരാധനയ്‌ക്കെത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

"ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി"

Image
  ബൊഗോട്ട്: ചെറുവിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ കാണാതായ ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററില്‍ അറിയിച്ചത്. കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യമാണ് ഒടുവില്‍ വിജയകരമയി പൂര്‍ത്തിയായത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന206 ചെറുവിമാനം മെയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. ഹ്യൂട്ടോട്ടോ വാസികളായ കുട്ടികളുടെ മാതാവും പൈലറ്റുമുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിന്‍ എന്ന പിഞ്ചു കുഞ്ഞ് ലെസ്‌ലി (13), സൊളേമി(9), ടിന്‍ നൊറില്‍ (4) എന്നിവരെയാണ് സംഘം 40 ദിവസത്തിന് ശേഷം കണ്ടെത്തിയത്.*

"പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപ ഈടാക്കാന്‍ ഉത്തരവ്"

Image
  കണ്ണൂര്‍: വാരം പുറത്തീല്‍ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പള്ളി കമ്മിറ്റി മുന്‍ ഭാരവാഹിയും മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി താഹിറിന് തിരിച്ചടി. പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ് ലാം ജമാ അത്ത് പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ കെ പി താഹിറില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. തുക ഈടാക്കാന്‍ ആവശ്യമായ റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ഡിവിഷനല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഇതിനു പുറമെ ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഉത്തരവിട്ടു. 2010-15 കാലയളവില്‍ പള്ളിയില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇതിനുശേഷം വന്ന പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുല്‍ ഖാദര്‍ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഖ്ഫ് ബോര്‍ഡ് തയ്യാറായത്. മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കെ പി താഹിര്‍ പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക

55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു

Image
  ഭോപ്പാല്‍:  രണ്ട് ദിവസം മുമ്പ് മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരി മരിച്ചു. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. മുഗോളി ഗ്രാമത്തിലെ പാടത്തിന് സമീപം കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ 40 അടി താഴ്ചയിലേക്ക് വീണ കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തത്തിനൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഗുജറാത്തില്‍നിന്നുള്ള റോബോട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തിന് എത്തിയിരുന്നു. ഒരു റോബോട്ടിനെ കുഴല്‍ക്കിണറിലേക്ക് ഇറക്കി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ലോക കേരളസഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി

Image
ന്യൂയോര്‍ക്ക്: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കും. മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റമെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര

മുതിർന്ന കോൺഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു.

Image
 കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഐ എൻ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതിൽ പി എ ജോസഫ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം കുമളി സെന്റ് തോമസ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടക്കും.

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

Image
Daily News 8  ദോഹ:  മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്.  രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. പിതാവ് - കാപ്പില്‍ ഇസ്‍ഹാഖ്. മാതാവ് - സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്. ഹമദ് ഹോസ്‍പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Image
  കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഫുട്ബോള്‍കളിക്കുശേഷം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകന്‍ കെ പി മുഹമ്മദ് ആദില്‍ (18), ഒളവണ്ണ ചെറുകര ടി കെ ഹൗസില്‍ അബ്ദുറഹീമിന്റെ മകന്‍ ടി കെ ആദില്‍ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു.രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചേ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം.  അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാന്‍വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം

ഹജ്ജ്: ആദ്യ മലയാളി സംഘത്തിന് കെ.എം.സി.സി. സ്വീകരണം നല്‍കി

Image
 മക്ക: ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തിയ ആദ്യ സംഘത്തിന് മക്ക കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു. രാവിലെ അഞ്ചു മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ 145 അംഗ ആദ്യ മലയാളി സംഘം രാവിലെ എട്ട് മണിയോടെയാണ് താമസ സ്ഥലമായ മക്കയിലെ അസീസിയയിലെ എട്ടാം നമ്പര്‍ ബ്രാഞ്ച് ഹജ്ജ് ഓഫീസിലെ 260-ാം നമ്പര്‍ കെട്ടിടത്തില്‍ എത്തിയത്. ഉച്ചയോടെ 325-ാം നമ്പര്‍ കെട്ടിടത്തിലെത്തിയ മറ്റൊരു മലയാളി സംഘത്തിനും കെ.എം.സി.സി. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്ത് സ്വീകരിച്ചു. മക്ക കെ.എം.സി.സി. ഹജ്ജ് സെല്‍ ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം, ട്രഷറര്‍ നാസര്‍ കിന്‍സാറ, കെ.എം.സി.സി. ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ മലയില്‍, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഇസ്സുദ്ധീന്‍, ഹാരിസ് പെരുവള്ളൂര്‍, എം.സി. നാസര്‍, സിദ്ധിക്ക് റാണ, സമീര്‍ ബദര്‍, സക്കീര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് മൗലവി, ഷാഹിദ് പരേടത്ത്, വനിതാ കെ.എം.സി.സി. നേതാകളായ സുലൈഖ അബ്ദുന്നാസര

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

Image
  തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ പോളിസിയിൽ അംഗമാകുമ്പോഴുംപുതുക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട യാഥാർഥ്യം

Image
*𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 *ᗪᗩIᒪY ᑎEᗯS 8* +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK  ഭാവിയിൽ നിങ്ങൾക്ക് മികച്ച സാമ്പത്തിക ലാഭം ഉറപ്പാക്കുന്നു 🔹 *ക്ലെയിം സെറ്റിൽമെന്റ് Ratio 95% ന് മുകളിൽ ഉള്ള കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാകുന്നത്തിലൂടെ മികച്ച ക്ലെയിംസെറ്റിൽമെന്റ് കൈവരിക്കാം* *Claim Settilment Ratio* ➖➖➖➖➖➖➖➖ 🔹 *ROYAL SUNDARAM INSURANCE:98%* 🔸 *CARE HEALTH INSURANCE: 96%* 🔹 *FUTURE GENERALI INSURANCE:96%* 🔸 *GO DIGIT INSURANCE:96%* 🔸 *SBI GENERAL INSURANCE: 96%* *വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് വ്യക്തമായ അവബോധം നൽകുന്നു* *V R ASSURANCE MDM Pvt. Ltd. ➖➖➖➖➖➖➖➖ *🔺 കുടുംബത്തിന്റെ ആരോഗ്യപരിരക്ഷയ്ക്ക് ശരിയായ പോളിസി തെരഞ്ഞെടുക്കൂ .... ✔️ *മുറി വാടകയ്ക്കും മറ്റ്‌ ചികിത്സചെലവുകൾക്കും പരിധികൾ ഇല്ലാതെ പൂർണ്ണമായും കവറേജ് ലഭിക്കുന്ന പോളിസി ✔️ *ആശുപത്രി ചെലവുകൾക്ക് പുറമെ ദിവസേന 2000 രൂപ ഹോസ്പ്പിറ്റൽ ക്യാഷ് ലഭിക്കുന്ന പോളിസി ✔️ *കൺസ്യുമബിൾസ് അടക്കം 100% ക്ലെയിം ലഭിക്കുന്ന പോളിസി ✔️ *പ്രസവചികിത്സയ്ക്ക് 70,000 പ്രത്യേക

𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 ᗪᗩIᒪY ᑎEᗯS 8 +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK

Image
ഇന്ന് വിപണിയിൽ ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളും കൺസ്യൂമബിൾസ് അടക്കം 96% ത്തിന് മുകളിൽ ക്ലെയിം സെറ്റിൽമെന്റും യാഥാർഥ്യമാക്കുന്ന കമ്പനികളിൽ നിന്നും പോളിസി എടുക്കുവാൻ ശ്രദ്ധിക്കുക .       പുതുതായി പോളിസിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ Go Digit ൽ തന്നെ അംഗമാകുക . ഇന്ത്യയിൽ പതിനായരത്തിലധികം പ്രമുഖ ഹോസ്പിറ്റലുകളിൽ സ്വന്തം Net work സംവിധാനവും Medi Assist ന്റെ അതി വിപുലമയ Network സംവിധാനവും ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖ ഹോസ്‌പിറ്റലുകളിൽ ക്യാഷ് ലെസ്സ് ട്രീറ്റ്മെന്റ് ഉറപ്പാക്കുന്നു* .       🔻മറ്റ്‌ കമ്പനികളിൽ ഒരു കൊല്ലം അടയ്ക്കുന്ന പ്രീമിയം ഉപയോഗിച്ച് 2 വർഷത്തെ പോളിസിയിൽ അംഗമാകുവാൻ കഴിയുന്നു       🔻ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു 24 മണിക്കൂറിന് മുൻപ് ഇന്റിമേഷൻ നൽകിയില്ലെങ്കിൽ ചില കമ്പനികളെ പോലെ ക്ലെയിം നിരസിക്കുന്നില്ല        🔻ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വരുന്ന ചികിത്സ ചെലവുകൾക്ക് മറ്റ്‌ കമ്പനികളെ പോലെ സബ് ലിമിറ്റ് ഇല്ലാതെ കവറേജ് തുക പൂർണ്ണമായും ഉപയോഗിക്കുവാൻ കഴിയുന്നു      🔻7 മിനിട്ടുകൾക്കകം നിങ്ങളുടെ പോളിസി നിങ്ങളുടെ പക്കൽ എത്തുന്നു . ആത്മസംതൃപ്തിയോടെ പ്രവർത്തിക്കുവാൻ അവ

"അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്."

Image
 𝓐𝓭𝓿𝓮𝓻𝓽𝓪𝓲𝓼𝓶𝓮𝓷𝓽 ᗪᗩIᒪY ᑎEᗯS 8 +91 80752 42353(watsp only) https://chat.whatsapp.com/KKpczxF8vcLK5ocOqip9WK  TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ. 🎁 കുറഞ്ഞ ആദ്യതവണ  🎁 ഉറപ്പായ സമ്മാനം 🎁 കുറഞ്ഞ EMIസൗകര്യം 🎁 സ്പോട്ട് ലോൺ അപ്പ്രൂവൽ 🎁 കുറഞ്ഞ പലിശ നിരക്ക് 🎁 5 മിനിറ്റിൽ ലോൺ Hitech TVS Sales Service Spares 📍 Puthiyatheru, Chirakkal, Kannur  ⛔️Authorized MAIN DEALER since 2018 TVS Motorcycles Pvt. Ltd. ☎️ Call now for booking 7025556110 7511191771 7025558999 7025556111